'ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങുകള്‍ കഴിഞ്ഞു, ഈയാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യും': വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് പൂജ ബത്ര

പഞ്ചാബി പെണ്‍കുട്ടികള്‍ വിവാഹശേഷം കൈകളില്‍ അണിയുന്ന ആചാരപരമായ വള കൈയിലിട്ട് പൂജ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ആരാധകരുടെ സംശയങ്ങള്‍ ദൃഢപ്പെടുത്തിയത്.
'ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങുകള്‍ കഴിഞ്ഞു, ഈയാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യും': വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് പൂജ ബത്ര

ടി പൂജ ബത്രയുടെ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍. പൂജയും നടന്‍ നവാബ് ഷായും വിവാഹിതരാകാന്‍ പോകുന്നു, വിവാഹിതരായി എന്നെല്ലാമുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി.

പഞ്ചാബി പെണ്‍കുട്ടികള്‍ വിവാഹശേഷം കൈകളില്‍ അണിയുന്ന ആചാരപരമായ വള കൈയിലിട്ട് പൂജ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ആരാധകരുടെ സംശയങ്ങള്‍ ദൃഢപ്പെടുത്തിയത്. നവാബിനൊപ്പം ഹണിമൂണ്‍ ആഘോഷിക്കുന്ന വേറെയും ചിത്രങ്ങള്‍ പൂജ പുറത്ത് വിട്ടിരുന്നു.

ഇപ്പോള്‍ താന്‍ വിവാഹിതയായെന്ന് സ്ഥിരീകരിച്ച് പൂജ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പൂജ കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'അടുത്ത കുടുംബാംഗങ്ങളുടെയും സ്‌നേഹിതരുടെയും സാന്നിധ്യത്തില്‍ ഞങ്ങള്‍ ഒന്നായി. എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു ഇനിയും എന്തിനാണ് വിവാഹം വൈകിപ്പിക്കുന്നത് എന്ന്. 

എന്നാല്‍ ഇനിയുള്ള ജീവിതം ഞാന്‍ ചെലവഴിക്കേണ്ടത് നവാബിനൊപ്പമാണ് എന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങുകള്‍ കഴിഞ്ഞു. ഇയാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യും'- പൂജ വ്യക്തമാക്കി. 

നിരവധി മലയാളം ചിത്രങ്ങളിലൂടെ പരിചിതനായ നവാബ്. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് അഭിനയിച്ചിരുന്നു. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റുപ്രധാനചിത്രങ്ങള്‍. 

ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തൊണ്ണൂറുകളില്‍ തിളങ്ങിയ നടിയാണ് പൂജ ബത്ര. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചന്ദ്രലേഖ, മമ്മൂട്ടിപ്രിയദര്‍ശന്‍ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവര്‍ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായി.  

1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്‍, ജോടി നമ്പര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ പൂജ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പൂജ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com