സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം വെള്ളിത്തിരയിലേക്ക്: തിരക്കഥ സെബാസ്റ്റ്യന്‍ പോള്‍

ഈ സിനിമ തയാറാക്കാന്‍ കമല്‍ അടക്കമുളള സംവിധായകരുമായി ആശയവിനിമയം തുടരുകയാണ് സെബാസ്റ്റ്യന്‍ പോള്‍.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം വെള്ളിത്തിരയിലേക്ക്: തിരക്കഥ സെബാസ്റ്റ്യന്‍ പോള്‍

കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം സിനിമയാകുന്നു. പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ സെബാസ്റ്റ്യന്‍ പോളാണ് സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ ജീവിതം അടിസ്ഥാനമാക്കി തിരക്കഥ എഴുതിയത്.  

സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ സിനിമാറ്റിക്കായ ജീവിതത്തെ കുറിച്ചുളള ആഴത്തിലുളള പഠനങ്ങളാണ് ആ ജീവിതം സിനിമയാക്കാനുളള തീരുമാനത്തിനു പിന്നിലെന്ന് തിരക്കഥാകൃത്ത് പറയുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും നിയമ വ്യാഖ്യാനങ്ങളുടെയും പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ തിരക്കഥ.

ചരിത്രവും രാഷ്ട്രീയവുമെല്ലാം ഇഴ ചേരുന്ന ഈ സിനിമ തയാറാക്കാന്‍ കമല്‍ അടക്കമുളള സംവിധായകരുമായി ആശയവിനിമയം തുടരുകയാണ് സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ കേരളം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ധീരനായ പത്രാധിപരെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വദേശാഭിമാനിയെ അവതരിപ്പിക്കാന്‍ ഒരു മുഖം തിരക്കഥാകൃത്ത് മനസില്‍ കണ്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com