ഇതാണ് അർജുൻ റാംപാലിന്റെ കുഞ്ഞു ടെഡി ബെയർ; കുഞ്ഞിനെ കൈയ്യിലേന്തി നിൽക്കുന്ന ചിത്രവുമായി കാമുകി 

വ്യാഴാഴ്ച മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്
ഇതാണ് അർജുൻ റാംപാലിന്റെ കുഞ്ഞു ടെഡി ബെയർ; കുഞ്ഞിനെ കൈയ്യിലേന്തി നിൽക്കുന്ന ചിത്രവുമായി കാമുകി 

ബോളിവുഡ് നടന്‍ അര്‍ജ്ജുന്‍ രാംപാലിനും കാമുകി ഗബ്രിയേല ദിമെട്രിയാഡേയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. വ്യാഴാഴ്ച മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ എടുത്തുപിടിച്ചുള്ള അര്‍ജ്ജുന്റെ ചിത്രം പങ്കുവച്ച് ഗബ്രിയേലയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

ചിത്രത്തില്‍ കുഞ്ഞിന്റെ മുഖം കാണാനാകില്ലെങ്കിലും മകനെ ഒരു ചെറുപുഞ്ചിരിയോടെ നോക്കിനില്‍ക്കുകയാണ് അര്‍ജ്ജുന്‍. പ്രസവശേഷം ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ഒരു സെല്‍ഫി ചിത്രവും ഗബ്രിയേല പങ്കുവച്ചിരുന്നു. മറ്റൊരു ചിത്രത്തില്‍ കുഞ്ഞിനുള്ള ആദ്യ സമ്മാനം പിടിച്ചുനില്‍ക്കുന്ന അര്‍ജ്ജുനെ കാണാനാകും. ഒരു ടെഡ്ഡി ബെയറാണ് അര്‍ജ്ജുന്‍ ആദ്യമായി സമ്മാനിച്ചത്. 

കുഞ്ഞിന് എന്ത് പേരിടണം എന്നതിനെക്കുറിച്ച് ഇരുവരും ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. മുമ്പ് ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് താരം നല്‍കിയ മറുപടി. അര്‍ജ്ജുന്റെ രണ്ട് പെണ്‍മക്കളും ഗബ്രിയേലയെയും കുഞ്ഞിനെയും കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com