'കാരണം അറിയില്ല, എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കണം'; ആഗ്രഹം തുറന്നു പറഞ്ഞ് രശ്മിക മന്ദാന

പുഞ്ചിരിക്കുന്ന, എന്‍ജോയ് ചെയ്യുന്ന, എത്ര ടെന്‍ഷനുള്ള ജോലിയാണെങ്കിലും നമ്മളെ ആശ്വസിപ്പിക്കുന്ന നല്ല ആളുകള്‍ക്കൊപ്പം ജോലി ചെയ്യാനാണ് എനിക്കിഷ്ടം
'കാരണം അറിയില്ല, എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കണം'; ആഗ്രഹം തുറന്നു പറഞ്ഞ് രശ്മിക മന്ദാന

തെലുങ്ക്, കന്നട സിനിമയിലെ സൂപ്പര്‍താരമായ രശ്മിക മന്ദാന മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ്. ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലെ ഇന്‍കെ ഇന്‍കെ എന്ന ഗാനത്തിലൂടെയാണ് രശ്മിക ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ഡിയര്‍ കോംമ്രേഡ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണ് താരം. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറുമെല്ലാം ആരാധകര്‍ നെഞ്ചോടു ചേര്‍ത്തു കഴിഞ്ഞു. വിജയ് ദേവരക്കൊണ്ടയുടെ നായികയായാണ് താരം എത്തുന്നത്. മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്താന്‍ അതിയായ ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന്റെ കാരണം അറിയില്ലെന്നുമാണ് രശ്മിക പറയുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

'ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വളരെ ആഗ്രഹമുണ്ട്. അതിന്റെ കാരണമറിയില്ല. അദ്ദേഹത്തിന്റെ സിനിമകളുടെ പേരൊക്കെ ഓര്‍ക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അവയെല്ലാം വളരെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം എങ്ങനെയുള്ള ആളാണെന്നെല്ലാം അറിയാം. പുഞ്ചിരിക്കുന്ന, എന്‍ജോയ് ചെയ്യുന്ന, എത്ര ടെന്‍ഷനുള്ള ജോലിയാണെങ്കിലും നമ്മളെ ആശ്വസിപ്പിക്കുന്ന നല്ല ആളുകള്‍ക്കൊപ്പം ജോലി ചെയ്യാനാണ് എനിക്കിഷ്ടം. നിവിനൊപ്പവും അഭിനയിക്കണം. മലയാളത്തില്‍ എന്തായാലും ഒരു ചിത്രത്തില്‍ അഭിനയിക്കണം.' രശ്മിക പറഞ്ഞു. 

ഡിയര്‍ കോമ്രേഡില്‍ ക്രിക്കറ്റ് താരമായാണ് രശ്മിക എത്തുന്നത്. ഇതാണ് ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും താരം വ്യക്തമാക്കി. നാലഞ്ച് മാസം മണിക്കൂറുകളോളമാണ് താരം ക്രിക്കറ്റ് പരിശീലനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com