പുതിയ കാര്‍ സ്വന്തമാക്കി കങ്കണ റണാവത്: യാത്ര ഇനി ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവിയില്‍

ജിഎല്‍ഇയുടെ ഏത് വേരിയന്റാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.
പുതിയ കാര്‍ സ്വന്തമാക്കി കങ്കണ റണാവത്: യാത്ര ഇനി ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവിയില്‍

മേഴ്‌സിഡസ് ബെന്‍സിന്റെ പുതിയ മോഡല്‍ കാര്‍ സ്വന്തമാക്കി ബോളിവുഡ് താരം കങ്കണ റണാവത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്റെ ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്. വെള്ള നിറത്തിലുള്ളതാണ് ഈ ജിഎല്‍ഇ. 

അതേസമയം ജിഎല്‍ഇയുടെ ഏത് വേരിയന്റാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. മൂന്ന് വേരിയന്റുകളുള്ള ജിഎല്‍ഇക്ക് ഇന്ത്യന്‍ വിപണിയില്‍ 61 ലക്ഷം രൂപ മുതല്‍ 77 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. നേരത്തെ ബിഎംഡബ്ല്യു 7 സീരീസ് സെഡാനാണ് കങ്കണ ഉപയോഗിച്ചിരുന്നത്. 

2.1 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ വി6 ഡീസല്‍, 3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനാണ് കങ്കണ ഇപ്പോള്‍ വാങ്ങിയ ജിഎല്‍ഇ എസ്‌യുവിക്കുള്ളത്. മൂന്നിലും 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com