'അത് നല്ല നടന്റെ ലക്ഷണം', തിലകനില്‍ കണ്ട പ്രതിഭ ചെമ്പന്‍ വിനോദില്‍ കാണാന്‍ സാധിച്ചുവെന്ന് ജോഷി 

'ഈ സിനിമയില്‍ രണ്ട് നല്ല നടന്‍മാരുണ്ട്. ജോജുവും ചെമ്പന്‍ വിനോദും'
'അത് നല്ല നടന്റെ ലക്ഷണം', തിലകനില്‍ കണ്ട പ്രതിഭ ചെമ്പന്‍ വിനോദില്‍ കാണാന്‍ സാധിച്ചുവെന്ന് ജോഷി 

ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ജോഷി ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രമാണ് നാല് വർഷത്തിന് ശേഷം ജോഷി ഒരുക്കുന്നത്. ഇപ്പോഴിതാ തന്റെ ചിത്രത്തിലെ നായകന്മാരെക്കുറിച്ച് സംസാരിക്കുകയാണ് ജോഷി. 

"ഈ സിനിമയില്‍ രണ്ട് നല്ല നടന്‍മാരുണ്ട്. ജോജുവും ചെമ്പന്‍ വിനോദും. ജോജുവിനെ ആദ്യം ശ്രദ്ധിക്കുന്നത് ബെസ്റ്റ് ആക്ടറിലാണ്. അതിനു ശേഷം സെവന്‍സിലേക്കു വിളിച്ചു. ജോസഫ് കണ്ടതോടെ അയാള്‍ ഒരുപാട് റേഞ്ചുള്ള നല്ല നടനാണെന്നു ബോധ്യമായി", ജോഷി പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായ തിലകനില്‍ കണ്ട പ്രതിഭ തനിക്ക് ചെമ്പന്‍ വിനോദില്‍ കാണാന്‍ സാധിച്ചുവെന്നാണ് ജോഷിയുടെ വാക്കുകൾ. "ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെമ്പന്‍ വിനോദ് അഭിനയിക്കൂ. അത് നല്ല നടന്റെ ലക്ഷണമാണ്. തിലകനില്‍ കണ്ട പ്രതിഭ ചെമ്പന്‍ വിനോദില്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്", ജോഷി പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോഷി ഇവരെക്കുറിച്ച് സംസാരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com