മേക്കപ്പില്ലാതെ തീക്ഷ്ണഭാവത്തോടെ കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍

മേക്കപ്പില്ലാതെ ഫോട്ടോ പോസ്റ്റ് ചെയതതിനെ അഭിന്ദിച്ചും നിരവധിയാളുകള്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. 
മേക്കപ്പില്ലാതെ തീക്ഷ്ണഭാവത്തോടെ കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ മനസ് കവരുന്നു. ഒട്ടും തന്നെ മേക്കപ്പില്ലാത്ത നാച്യുറല്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് കാജല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് കാജല്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മേക്കപ്പില്ലാതെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ മടികാണിക്കുന്നവരാണ് മിക്ക താരങ്ങളും. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പോലും അത്തരത്തിലുള്ളതാവും. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തമായി മേക്കപ്പില്ലാത്ത തന്റെ ക്ലോസ് അപ്പ് ചിത്രം പങ്കുവെയ്ക്കന്‍ ചങ്കൂറ്റം കാണിച്ചിരിക്കുകയാണ് കാജല്‍. 

ഇത് ഒരു വെല്ലുവിളി തന്നെയാണ് താരം പറയാതെ പറയുന്നു. 'സൗന്ദര്യ വര്‍ദ്ധക ഉത്പ്പനങ്ങള്‍ക്കായി ഒത്തിരി പണം മുടക്കുന്നു. എന്നാല്‍ ബാഹ്യ സൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്. അത് ഒരാളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.'- കാജല്‍ തന്റെ ചിത്രത്തോടൊപ്പം എഴുതി.

മിനിറ്റുകള്‍ക്കൊണ്ടായിരുന്നു ഈ മേക്കപ്പില്ലാത്ത ചിത്രം വൈറലായത്. കാജല്‍ ശരിക്കും സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. മേക്കപ്പില്ലാതെ ഫോട്ടോ പോസ്റ്റ് ചെയതതിനെ അഭിന്ദിച്ചും നിരവധിയാളുകള്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com