ഇനിയെങ്ങനെ തെറിവിളിക്കും!; സൈബര്‍ ആക്രമണത്തിന് വരുന്നവര്‍ക്ക് മുന്നില്‍ അയ്യപ്പനേയും കാളിയേയും ഇറക്കി വിനായകന്റെ ' ചെക്ക്'

തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ പ്രതിരോധത്തിലാക്കുന്ന മറുപടിയുമായി നടന്‍ വിനായകന്‍.
ഇനിയെങ്ങനെ തെറിവിളിക്കും!; സൈബര്‍ ആക്രമണത്തിന് വരുന്നവര്‍ക്ക് മുന്നില്‍ അയ്യപ്പനേയും കാളിയേയും ഇറക്കി വിനായകന്റെ ' ചെക്ക്'

നിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ പ്രതിരോധത്തിലാക്കുന്ന മറുപടിയുമായി നടന്‍ വിനായകന്‍. ഫെയ്‌സ്ബുക്കിലെ പ്രൊഫൈല്‍, കവര്‍ ഫോട്ടോകള്‍ മാറ്റിയാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്. കാളിയുടേയും അയ്യന്റേയും ചിത്രങ്ങളാണ് വിനായകന്‍ മാറ്റിയിരിക്കുന്നത്. ഇതോടെ തെറിവിളിക്കാന്‍ വരുന്നവര്‍ 'പെട്ടുപോയല്ലോ' എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

കേരളത്തില്‍ ബിജെപി ജയിക്കാത്തതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വിനായകന് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക സംഘപരിവാര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ജാതി പറഞ്ഞായിരുന്നു ആക്രമണം.

ആര്‍എസ്എസ്സിനും ബിജെപിക്കും കേരളത്തില്‍ വളരാനാകില്ലെന്നായിരുന്നു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ജാതീയമായി താരത്തെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റുകള്‍ നിറഞ്ഞത്. വിനായകന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനടക്കം ആഹ്വാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com