'കത്രീന എന്റെ ജീന്‍സ് ഊരിവാങ്ങി, ആ ദിവസം ഞാന്‍ അടിവസ്ത്രം ധരിച്ചു നില്‍ക്കേണ്ടി വന്നു'

നേഹ ദൂപിയ അവതാരകയായി എത്തുന്ന ടോക് ഷോയില്‍ കത്രീനയ്‌ക്കൊപ്പം പങ്കെടുത്തുകൊണ്ടാണ് അനൈറ്റ രസകരമായ സംഭവം പങ്കുവെച്ചത്
'കത്രീന എന്റെ ജീന്‍സ് ഊരിവാങ്ങി, ആ ദിവസം ഞാന്‍ അടിവസ്ത്രം ധരിച്ചു നില്‍ക്കേണ്ടി വന്നു'


സുഹൃത്തിന്റെ വസ്ത്രം ഇഷ്ടപ്പെട്ടാല്‍ അത് വാങ്ങി ഇടാതെ നമുക്ക് ഒരു സമാധാനവുമുണ്ടാകില്ല. സാധാരണക്കാര്‍ മാത്രമല്ല ബോളിവുഡ് സെലിബ്രിറ്റികള്‍ വരെ അങ്ങനെയാണ്. ബോളിവുഡ് സുന്ദരി കത്രീന കൈഫ് വസ്ത്രം ഊരി വാങ്ങി തന്നോടു കാട്ടിയ അക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ മാഗസിന്‍ വോഗിന്റെ എഡിറ്റര്‍ അനൈറ്റ ഷ്‌റോഫ്. കത്രീന തന്റെ ജീന്‍സ് ഊരിവാങ്ങിയതിനാല്‍ ഒരു ദിവസം മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് തനിക്ക് നില്‍ക്കേണ്ടിവന്നു എന്നാണ് അനൈറ്റ പറഞ്ഞത്. 

ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന ടോക് ഷോയില്‍ കത്രീനയ്‌ക്കൊപ്പം പങ്കെടുത്തുകൊണ്ടാണ് അനൈറ്റ രസകരമായ സംഭവം പങ്കുവെച്ചത്. കത്രീനയ്ക്കുള്ള വസ്ത്രവുമായി അവരുടെ അടുത്ത് എത്തിയതായിരുന്നു അനൈറ്റ. അപ്പോഴാണ് തന്റെ ജീന്‍സ് ഇഷ്ടപ്പെട്ടെന്നും അവര്‍ക്ക് ഊരി നല്‍കണമെന്നും കത്രീന പറയുന്നത്. അങ്ങനെ തന്റെ ജീന്‍സ് കത്രീനയ്ക്ക് നല്‍കേണ്ടിവന്നു. അന്നു മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് കഴിയേണ്ടി വന്നു എന്നുമാണ് അനൈറ്റ പറഞ്ഞത്. 

ചിരിയോടെയാണ് അനൈറ്റയുടെ വാക്കുകള്‍ കത്രീന കേട്ടിരുന്നത്. താന്‍ എല്ലായിടത്തു നിന്നും ഷോപ്പു ചെയ്യുന്ന ആളാണെന്നും അനൈറ്റയെ നോക്കിയപ്പോള്‍ തനിക്ക് ഷോപ്പ് ചെയ്യുന്ന പോലെയാണ് തോന്നിയത് എന്നുമായിരുന്നു കത്രീന മറുപടി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com