ദുല്‍ഖറല്ല, ആസിഫ് അലിയാണ് നായകന്‍; മാത്തുക്കുട്ടിയുടെ സ്വപ്‌നത്തിന്റെ പേര് കുഞ്ഞെല്‍ദോ 

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും മാത്തുക്കുട്ടിക്കൊപ്പമുണ്ട്
ദുല്‍ഖറല്ല, ആസിഫ് അലിയാണ് നായകന്‍; മാത്തുക്കുട്ടിയുടെ സ്വപ്‌നത്തിന്റെ പേര് കുഞ്ഞെല്‍ദോ 

വതാരകനും നടനുമായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാകും. കുഞ്ഞെല്‍ദോ എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ഞെല്‍ദോ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുക. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും മാത്തുക്കുട്ടി തന്നെയാണ്.

'ഒരു സ്വപ്നം.. അത് പ്രാര്‍ത്ഥന പോലെ എല്ലാവര്‍ക്കും ഉള്ളിലുണ്ടാകും. ഞങ്ങളുടെ സ്വപ്നത്തിന്റെ പേരിതാണ്: കുഞ്ഞെല്‍ദൊ?', കന്നി സംവിധാന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് മാത്തുക്കുട്ടി കുറിച്ചു. 

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും മാത്തുക്കുട്ടിക്കൊപ്പമുണ്ട്. ഷാന്‍ രഹ്മാനാണ് സംഗീതം. സ്വരൂപ് ഫിലിപ് ഛായാഗ്രാഹണം നിര്‍വഹിക്കും.സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസ് എന്ന ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മുന്‍പ് മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകും എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാലിപ്പോള്‍ ദുല്‍ഖറല്ല ആസിഫാണ് നായകനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാത്തുക്കുട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com