കങ്കണ വളരെ പ്രൊഫഷനലായ നടിയാണ്, ഒരു 'ക്രിയേറ്റീവ് അസറ്റ്'; ബാക്കിയുള്ളതെല്ലാം അപവാദങ്ങളെന്ന് സംവിധായകന്‍ 

സിനിമയിലെ ചില രംഗങ്ങളോട് കങ്കണയ്ക്ക് അതൃപ്തിയുണ്ടെന്നും ചിത്രീകരണത്തില്‍ താരം അനാവശ്യമായി കൈകടത്തുന്നുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍
കങ്കണ വളരെ പ്രൊഫഷനലായ നടിയാണ്, ഒരു 'ക്രിയേറ്റീവ് അസറ്റ്'; ബാക്കിയുള്ളതെല്ലാം അപവാദങ്ങളെന്ന് സംവിധായകന്‍ 

ങ്കണ റണാവത്ത് പ്രധാന കഥാപാത്രമാകുന്ന ഏറെ ചര്‍ച്ചയായ സിനിമയാണ് മെന്റല്‍ ഹെയ് ക്യാ. കറുത്ത ഹാസ്യത്തില്‍ ചാലിച്ച് ഒരുക്കിയ പോസ്റ്ററുകളിലൂടെയാണ് ചിത്രം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് സിനിമയില്‍ കങ്കണ അനാവശ്യമായി കൈകടത്തുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാലിപ്പോള്‍ അത്തരം റിപ്പോര്‍ട്ടുകളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രകാശ് കൊവേലമുഡി. 

സിനിമയിലെ ചില രംഗങ്ങളോട് കങ്കണയ്ക്ക് അതൃപ്തിയുണ്ടെന്നും ചിത്രീകരണത്തില്‍ താരം അനാവശ്യമായി കൈകടത്തുന്നുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പല സീനുകളും വീണ്ടും ചിത്രീകരിക്കേണ്ടിവന്നതുകൊണ്ടാണ് സിനിമയുടെ റിലീസ് നീളുന്നതെന്നും വാര്‍ത്തവന്നു. എന്നാല്‍ ഇതെല്ലാം വെറും അപവാദങ്ങളാണെന്നാണ് സംവിധായകന്റെ വാക്കുകള്‍. കങ്കണ വളരെ പ്രൊഫഷണലായ ഒരു നടിയാണെന്നും ഒരു ക്രിയേറ്റീവ് അസറ്റാണ് താരമെന്നുമാണ് പ്രകാശ് പറഞ്ഞത്.  

രാജ്കുമാര്‍ റാവു ആണ് ചിത്രത്തില്‍ കങ്കണയ്‌ക്കൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. ഇരുവരും മികച്ച അഭിനേതാക്കളാണെന്നും അവര്‍ കഥാപാത്രങ്ങളായി മാറുന്നത് കാണുമ്പോള്‍ വളരെ സന്തോഷമാണെന്നും പ്രകാശ് പറഞ്ഞു. സിനിമ വീണ്ടും ചിത്രീകരിക്കേണ്ടിവന്നിട്ടില്ലെന്നും മെന്റല്‍ ഹെയ് ക്യായുടെ ആദ്യ ഘട്ട ഷൂട്ടിങ് മുംബൈയിലും രണ്ടാം ഘട്ടം ലണ്ടനിലും ചിത്രീകരിച്ചുക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം മുംബൈയിലെ അവസാന ഘട്ട ഷൂട്ടിങ്ങും പൂര്‍ത്തിയാക്കി. ജൂലൈ 26ന് ചിത്രം തിയെറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com