അമിതാഭ് ബച്ചന് പകരം ഇ​മ്രാ​ൻ ഖാൻ! ബി​ഗ് ബിയുടെ ട്വിറ്റർ ഹാക്കർമാർ ‌കൈയ്യടക്കി 

"പാ​ക്കി​സ്ഥാ​നെ സ്നേ​ഹി​ക്കൂ..' എന്നതരത്തിലുള്ള ട്വീറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം പ്രൊഫൈലിൽ കണ്ടത്
അമിതാഭ് ബച്ചന് പകരം ഇ​മ്രാ​ൻ ഖാൻ! ബി​ഗ് ബിയുടെ ട്വിറ്റർ ഹാക്കർമാർ ‌കൈയ്യടക്കി 

ന്യൂ​ഡ​ൽ​ഹി: ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. പ്രൊഫൈൽ, കവർ ചിത്രങ്ങളടക്കം മാറ്റിയനിലയിലാണ് താരത്തിന്റെ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ചി​ത്ര​മാ​ണ് പ്രൊ​ഫൈ​ലാ​യി ന​ൽ​കി​യ​ത്. തിങ്കളാഴ്ച രാത്രിയാണ് അമിതാഭിന്റെ ട്വിറ്റർ പേജ് ഹാക്ക് ചെയ്തത്. 

"പാ​ക്കി​സ്ഥാ​നെ സ്നേ​ഹി​ക്കൂ..' എന്നതരത്തിലുള്ള ട്വീറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം പ്രൊഫൈലിൽ കണ്ടത്. റം​സാ​ൻ മാ​സ​ത്തി​ൽ ഇ​ന്ത്യ മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ക്ര​മിച്ചെന്നും ഇ​ന്ത്യ​യി​ലെ മു​സ്‌​ലീം​ങ്ങ​ൾ ഇ​തി​ന് പ​ക​രം ചോ​ദി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്നും പറഞ്ഞുകൊണ്ടുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. 

ഐ​ൽ​ദി​സ് തിം ​തു​ർ​ക്കി​ഷ് സൈ​ബ​ർ ആ​ർ​മി​നി എന്നും ചി​ല ട്വീ​റ്റു​ക​ൾ​ക്കൊ​പ്പം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഐ​ൽ​ദി​സ് തിം എന്ന പേരിനൊപ്പം അ​വ​രു​ടെ ചി​ഹ്ന​വും ക​ഴു​ക​ന്‍റെ പടവും ചേർത്തുള്ള കവർ ചിത്രമാണ് താരത്തിന്റെ പേജിന് നൽകിയത്. 

ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെന്ന് മനസിലായതിന് പിന്നാലെ ആ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്തു. ട്വിറ്ററിൽ 37ദശലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള നടനാണ് അമിതാഭ്. മുമ്പ് ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറിന്റെയും അനുപം ഖേറിന്റെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്തിട്ടുള്ളതാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com