കോടതി മുറിയിൽ ത്രില്ലടിപ്പിച്ച് 'തല'; തരം​ഗമായി നേര്‍ കൊണ്ട പാര്‍വൈ ട്രെയിലർ 

മലയാളനടന്‍മാരായ ദിനേശ് പി നായരും സുജിത്ത് ശങ്കറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്
കോടതി മുറിയിൽ ത്രില്ലടിപ്പിച്ച് 'തല'; തരം​ഗമായി നേര്‍ കൊണ്ട പാര്‍വൈ ട്രെയിലർ 

ജിത്ത്‌ നായകനാകുന്ന നേര്‍ കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അജിത്ത് വക്കീലായി എത്തുന്ന ചിത്രത്തിൽ  ശ്രദ്ധ ശ്രീനാഥും പ്രധാനവേഷത്തിലുണ്ട്. കോടതി മുറിയിലെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറിൽ കാണാനാകുക. 

ഒരു ദിവസം കൊണ്ട് അഞ്ച് ലക്ഷത്തോളം പേരാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്. മലയാളനടന്‍മാരായ ദിനേശ് പി നായരും സുജിത്ത് ശങ്കറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സീ സ്റ്റുഡിയോസും ബോണി കപൂറും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com