'സിനിമ താരങ്ങള്‍ അല്ല, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോസ്'; ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പുകഴ്ത്തി റിമ കല്ലിങ്കല്‍

സിനിമയില്‍ മാനസികാരോഗ്യ രംഗത്തേയും രോഗികളേയും മോശമായി ചിത്രീകരിക്കുന്നതിന് റിമ ക്ഷമാപണവും നടത്തി
എക്‌സ്പ്രസ് ഫോട്ടോ
എക്‌സ്പ്രസ് ഫോട്ടോ

സിനിമ മേഖലയിലുള്ളവരല്ല ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് യഥാര്‍ത്ഥ ഹീറോസ് എന്ന് നടി റിമ കല്ലിങ്കല്‍. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 147-ാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റിമ. സിനിമയില്‍ മാനസികാരോഗ്യ രംഗത്തേയും രോഗികളേയും മോശമായി ചിത്രീകരിക്കുന്നതിന് റിമ ക്ഷമാപണവും നടത്തി. 

'സിനിമ മേഖലയുടെ സൈഡില്‍ നിന്ന് വലിയ സോറിയാണ് പറയാനുള്ളത്. എനിക്ക് തോന്നുന്നത്, മാനസികാരോഗ്യ മേഖലയേയും മാനസിക രോഗികളേയും തെറ്റായ രീതിയിലാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.' റിമ പറഞ്ഞു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രശംസിക്കാനും താരം മറന്നില്ല. സിനിമയിലുടെ വെള്ളിവെളിച്ചത്തില്‍ കാണുന്നവരല്ല നിങ്ങളെപ്പോലുള്ളവരാണ് യഥാര്‍ത്ഥ ഹീറോസ്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ കാണിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. കയ്യടികളോടെയാണ് റിമയുടെ വാക്കുകള്‍ സ്വീകരിച്ചത്. 

അന്തേവാസികളില്‍ ചിലര്‍ മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇക്കാര്യം താന്‍ പറ്റാവുന്ന രീതിയില്‍ അറിയിക്കാമെന്നും റിമ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം നിങ്ങളെ കാണാന്‍ ഇവിടെ എത്തട്ടേ എന്നും താരം പറഞ്ഞു. കുതിരവട്ടത്തെ വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതിലെ സന്തോഷം റിമ മറച്ചു വെച്ചില്ല. മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊപ്പം സംസാരിച്ചും അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തുമാണ് താരം മടങ്ങിയത്. 

വൈറസാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ നഴ്‌സായാണ് താരം എത്തിയത്. ചിത്രം നിര്‍മിച്ചിരിക്കുന്നതും റിമയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com