പൂര്‍ണനഗ്നയായി അമലപോള്‍; നിഗൂഢത നിറച്ച് 'ആടൈ' ടീസര്‍

ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ആടൈയിലെ കഥാപാത്രം അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ്
പൂര്‍ണനഗ്നയായി അമലപോള്‍; നിഗൂഢത നിറച്ച് 'ആടൈ' ടീസര്‍

ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ നടി അമലാ പോള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. നിഗൂഢത നിറച്ച ടീസറില്‍ പരിപൂര്‍ണ നഗ്നയായാണ് അമല പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടീസര്‍ പുറത്തുവന്നതോടെ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് ടീസര്‍ പുറത്തുവിട്ടത്. 

ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ആടൈയിലെ കഥാപാത്രം അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ്. രത്‌നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ടോയ്‌ലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി അര്‍ധനഗ്നയായി മുറിവുകളോടെ നില്‍ക്കുന്ന അമല പോളിനെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചത്. അന്നു മുതല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മികച്ച ത്രില്ലര്‍ സിനിമയായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നതാണ് ടീസര്‍. 

അമല പോള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ആടൈയുടെ ട്രെയ്‌ലര്‍ പുറത്ത്. പൂര്‍ണസിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണമായത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ സങ്കീര്‍ണ ഓര്‍ത്ത് തനിക്കും സുഹൃത്തുക്കള്‍ക്കും ആശങ്കയുണ്ടെന്നും അമല വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com