'അന്നയും റസൂലിലും നായികയാവാന്‍ എന്നെ വിളിച്ചു, അന്നു ഞാന്‍ എട്ടാം ക്ലാസിലായിരുന്നു'; നഷ്ടത്തെക്കുറിച്ച് അഹാന

താരം തന്നെയാണ് ഇപ്പോള്‍ നഷ്ടപ്പെട്ടുപോയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്
'അന്നയും റസൂലിലും നായികയാവാന്‍ എന്നെ വിളിച്ചു, അന്നു ഞാന്‍ എട്ടാം ക്ലാസിലായിരുന്നു'; നഷ്ടത്തെക്കുറിച്ച് അഹാന

മലയാളികളുടെ ഇഷ്ട പ്രണയചിത്രമാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആന്‍ഡ്രിയയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തെന്നിന്ത്യയിലെ ഗ്ലാമറസ് താരമായ ആന്‍ഡ്രിയയ്ക്കുള്ളില്‍ നിന്ന് അന്നയെപ്പോ സാധാരണക്കാരിയായ കൊച്ചിക്കാരിയെ കണ്ടെത്തിയ സംവിധായകന്‍ രാജീവ് രവിയെ നിരവധിപേര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായികയായി ആദ്യം തെരഞ്ഞെടുത്തത് ആന്‍ഡ്രിയയെ ആയിരുന്നില്ല. മലയാളത്തിലെ ഇഷ്ട നടിയായി മാറിക്കൊണ്ടിരിക്കുന്ന അഹാനയെ ആയിരുന്നു. 

താരം തന്നെയാണ് ഇപ്പോള്‍ നഷ്ടപ്പെട്ടുപോയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഫഹദ് ഫാസിലിന്റെ നായികയാവാന്‍ രാജീവേട്ടന്‍ വിളിച്ചിരുന്നെന്നും എന്നാല്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നതിനാലാണ് സിനിമ വേണ്ടെന്നു വെച്ചത് എന്നുമാണ് അഹാന പറയുന്നത്.  ഇപ്പോള്‍ അത്തരത്തില്‍ ഒരു റോള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ടെന്നും ഗീതു മോഹന്‍ദാസിനോട് അതുപോലത്തെ റോള്‍ ചോദിക്കാറുണ്ടെന്നുമാണ് അഹാന വ്യക്തമാക്കി. 

'ഫഹദ് ഫാസില്‍ നായകനായെത്തിയ അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയാക്കാന്‍ രാജീവേട്ടന്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ അന്ന് ഞാന്‍ എട്ടാം ക്ലാസിലായിരുന്നു. പിന്നെ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് സിനിമ ഇറങ്ങിയത്. അന്ന് അത് മിസ് ആയല്ലോ എന്നോര്‍ത്ത് വിഷമമോ നഷ്ടബോധവമോ ഇല്ല. അന്ന് ഒരു ഫഹദ് ചിത്രത്തിലേക്ക് വിളിച്ചല്ലോ എന്ന സന്തോഷമൊക്കെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്കൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ പക്ഷേ ആ റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചിട്ടുണ്ട്. ഗീതുച്ചേച്ചിയോട് ഇടയ്ക്ക് പറയാറുണ്ട് പ്ലീസ് ചേച്ചീ അത് പോലത്തെ ഒരു റോള്‍ എന്നൊക്കെ. ആ സിനിമ ഇന്നിറങ്ങിയാലും ആളുകള്‍ക്ക് ഇഷ്ടപ്പെടും. അതല്ലാതെ അത് മിസായതില്‍ നിരാശയൊന്നുമില്ല.' അഹാന പറഞ്ഞു. 

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായും സഹതാരമായും അഹാന എത്തി. ടൊവിനോ നായകനായി എത്തുന്ന ലൂക്കയാണ് ഇനി പുറത്തിറങ്ങാനുള്ളത്. മമ്മൂട്ടിയുടെ പതിനെട്ടാം പടിയിലും അഹാന അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com