ആരാധകരെത്തേടി ആലിയ ഭട്ട്; യൂട്യൂബ് ചാനല്‍ ലോഞ്ചിങ് വീഡിയോ കാണാം

ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം താരം പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരത്തിലുള്ള വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.
ആരാധകരെത്തേടി ആലിയ ഭട്ട്; യൂട്യൂബ് ചാനല്‍ ലോഞ്ചിങ് വീഡിയോ കാണാം

രാധകരെ കയ്യിലെടുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ആലിയ ബട്ട്. വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും പ്രധാനപ്പെട്ട സംഭവങ്ങള്‍ പങ്കു വയ്ക്കാനും ആരാധകരുമായി സംവദിക്കാനും കൂടി വേണ്ടിയാണ് ആലിയ ഇത് തുടങ്ങിയിരിക്കുന്നത്. 

'സംത്തിങ് ന്യൂ, സംത്തിങ് ഫണ്‍' എന്ന ക്യാപ്ഷനോടെ ഒരു വീഡിയോയുടെ അകമ്പടിയോടെയാണ് ചാനല്‍ ലോഞ്ച് ചെയ്തത്. പുതിയ ചിത്രം ബ്രഹ്മാസ്ത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ച താരം ഷൂട്ടിങ് സൈറ്റിലെ ചില ദൃശ്യങ്ങളും താരം മേക്കപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം രണ്ട് മിനിറ്റ് 43 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം താരം പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരത്തിലുള്ള വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് ആദ്യമായിട്ടാണ്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ആലിയയുടെ വീഡിയോയ്ക്ക് 16000 വ്യൂവേഴ്‌സും 2000ത്തോളം ലൈക്കുകളുമാണ് ലഭിച്ചത്. 

സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളാണ് ആലിയ. മുന്‍പ് ബാലതാരമായി അഭിനയിച്ച താരം കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍' എന്ന ചിത്രത്തിലൂടെ 2012 ലാണ് ബോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന 'ഹൈവേ' എന്ന ചിത്രം താരത്തിന്റെ കരിയറിലെ ബ്രേക്കിങ് ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com