ചിത്രീകരണത്തിനിടെ സഹതാരത്തിന്റെ വെടിയേറ്റ് വീണ് സണ്ണി ലിയോണി: സംഭവത്തിന് പിന്നിലിതാണ്

നടന്നതെല്ലാം സത്യം തന്നെ. പക്ഷേ അനക്കമില്ലാതെ സണ്ണി കിടന്നത് ക്രൂവിനെ പറ്റിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
ചിത്രീകരണത്തിനിടെ സഹതാരത്തിന്റെ വെടിയേറ്റ് വീണ് സണ്ണി ലിയോണി: സംഭവത്തിന് പിന്നിലിതാണ്

ചിത്രീകരണത്തിനിടെ സംഭവിക്കുന്ന രസകരമായ സംഭവങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് സണ്ണി ലിയോണി. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ സംഭവം ആരാധകര്‍ അത്ര തമാശയായി എടുത്തട്ടില്ല.

തോക്ക് ചൂണ്ടി നില്‍ക്കുന്ന നടന്‍, അയാള്‍ സണ്ണി ലിയോണിന് നേരേ വെടിയുതിര്‍ക്കുന്നു. വെടിയേറ്റ സണ്ണി വീഴുന്നു. അനക്കമില്ലാതെ കിടക്കുന്നു. ചുറ്റും നിന്നവര്‍ ഓടി കൂടുന്നു. ഇത്രയുമാണ് വീഡിയോയിലുള്ളത്. 

നടന്നതെല്ലാം സത്യം തന്നെ. പക്ഷേ അനക്കമില്ലാതെ സണ്ണി കിടന്നത് ക്രൂവിനെ പറ്റിക്കാന്‍ വേണ്ടി മാത്രമായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സണ്ണി തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തി. വീഡിയോ പബ്ലിസിറ്റി സറ്റണ്ടിന്റെ ഭാഗമാണെന്ന് ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് സണ്ണി തന്നെ നേരിട്ട് രംഗത്തെത്തിയത്.

തെലുങ്കു ചിത്രം വീരമാദേവിയിലാണ് സണ്ണി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതു കൂടാതെ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം രംഗീലയിലും കേന്ദ്രകഥാപാത്രമായെത്തുന്നു. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ മധുരരാജയില്‍ ഒരു നൃത്ത രംഗത്തില്‍ സണ്ണി അഭിനയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com