'ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകും'; കഥകളുടെ രാജാവിന് മഞ്ജുവിന്റെ പ്രണാമം 

തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിൻ്റെ 10-ാം ചരവവാർഷികദിനത്തിലാണ് അദ്ദേഹത്തെ ഓർമിച്ച് മഞ്ജുവിൻ്റെ കുറിപ്പ്
'ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകും'; കഥകളുടെ രാജാവിന് മഞ്ജുവിന്റെ പ്രണാമം 

ലയാളസിനിമയുടെ കഥകളുടെ രാജാവിന് പ്രണാമം അർപ്പിച്ച് നടി മഞ്ജു വാര്യർ. തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിൻ്റെ 10-ാം ചരവവാർഷികദിനത്തിലാണ് അദ്ദേഹത്തെ ഓർമിച്ച് മഞ്ജുവിൻ്റെ കുറിപ്പ്. മഞ്ജു ആദ്യമായി നായികയായി സിനിമയിലെത്തിയതും ലോഹിതദാസ് ചിത്രമായ സല്ലാപത്തിലൂടെയായിരുന്നു. 

പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാർ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്ന് എപ്പോഴും തോന്നുമെന്നാണ് മഞ്ജുവിന്റെ വാക്കുകൾ. ലോഹിതദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. 

"ലോഹി സാർ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാർ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. 'സല്ലാപം ' തൊട്ടുളള നിമിഷങ്ങൾ മനസിലേക്ക് ഇപ്പോൾ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകൾക്ക് പ്രണാമം....", മഞ്ജു കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com