പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമ; അടടേ ഒരുങ്ങിയത് ഐഫോണ്‍ 5ല്‍ (ട്രെയിലര്‍ കാണാം)

മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫീച്ചര്‍ സിനിമയാണ് അടടേ എന്നാണ് അവകാശപ്പെടുന്നത്
പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമ; അടടേ ഒരുങ്ങിയത് ഐഫോണ്‍ 5ല്‍ (ട്രെയിലര്‍ കാണാം)

പുതുമുഖ സംവിധായകനായി എത്തി ചരിത്രത്തിന്റെ ഭാഗമാകുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. എന്നാല്‍ അടടേ എന്ന സിനിമയിലൂടെ കമാല്‍ സരോ മുനി ഇങ്ങനെയൊരു ചരിത്രനേട്ടത്തിലേക്കാണ് നടന്നടുത്തിരിക്കുന്നത്. കമല്‍ ഒരുക്കിയ കന്നിചിത്രം അടടേ പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ചിത്രീകരിച്ചത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫീച്ചര്‍ സിനിമയാണ് അടടേ എന്നാണ് കമാല്‍ അവകാശപ്പെടുന്നത്. 

'പ്രശസ്ത ഹോളുവുഡ് സംവിധായകന്‍ സ്റ്റീവന്‍ സോഡെര്‍ബര്‍ഗ് അണ്‍സെയിന്‍, ഹൈ ഫ്‌ലൈയിങ് ബേര്‍ഡ് എന്നീ ചിത്രങ്ങള്‍ അടുത്തിടെ ഐഫോണ്‍ 5ല്‍ ചിത്രീകരിച്ച് ഒരുക്കിയിരുന്നു. അദ്ദേഹത്തിന് മുമ്പ് പലരും മൊബൈലില്‍ സിനിമ പിടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തിലൊരു ചിത്രം ഒരുങ്ങിയിട്ടില്ല', കമാല്‍ പറഞ്ഞു. 
 
തമിഴില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രീകരണത്തിന്‌ മൊബൈല്‍ തിരഞ്ഞെടുത്തതിന് പിന്നിലെ പ്രധാന കാരണം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നെന്ന് കമാല്‍ പറയുന്നു. സ്വാഭാവിക ലൈറ്റിങ് ഉപയോഗിച്ച് തന്നെ പരമാവധി ഷൂട്ടിങ് പൂര്‍ത്തിയാക്കണമെന്നത് വെല്ലുവിളിയായിരുന്നെന്നും കമാല്‍ കൂട്ടിച്ചേര്‍ത്തു. ചിത്രസംയോജനം, ശബ്ദമിശ്രണം, ഗാനരചനാ തുടങ്ങിയവയും അടടെയില്‍ കമാല്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com