സാഹിര്‍-അമൃത പ്രണയ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ അഭിഷേകും ഐശ്വര്യയും? സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിനായി കാത്തിരുന്ന് ആരാധകര്‍ 

ബോളിവുഡ് ഗാനരചയിതാവായി അഭിഷേക് വേഷമിടുമ്പോള്‍ പ്രശസ്ത പഞ്ചാബി എഴുത്തുകാരിയും കവയത്രിയുമായ അമൃത പ്രീതത്തിന്റെ വേഷമാണ് ഐശ്വര്യ
സാഹിര്‍-അമൃത പ്രണയ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ അഭിഷേകും ഐശ്വര്യയും? സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിനായി കാത്തിരുന്ന് ആരാധകര്‍ 

ഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ അടുത്തുതന്നെ ഈ പ്രതീക്ഷ സഫലമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കവിയും ബോളിവുഡ് സിനിമാ ഗാനരചയിതാവുമായ സാഹിര്‍ ലുധിയാന്‍വിയുടെ ജീവിതം ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബോളിവുഡ് ഗാനരചയിതാവായി അഭിഷേക് വേഷമിടുമ്പോള്‍ പ്രശസ്ത പഞ്ചാബി എഴുത്തുകാരിയും കവയത്രിയുമായ അമൃത പ്രീതത്തിന്റെ വേഷമാണ് ഐശ്വര്യ കൈകാര്യം ചെയ്യുന്നത്. സാഹിര്‍-അമൃത പ്രണയ കഥയാണ് ഇരുവരും ഒന്നിച്ച് അവതരിപ്പിക്കുന്നത്. 

അമൃതയാകാന്‍ ആദ്യം പ്രിയങ്ക ചോപ്രയുടെ പേരാണ് പറഞ്ഞ് കേട്ടിരുന്നതെങ്കിലും ഒടുവില്‍ റോള്‍ ഐശ്വര്യയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ സിനിമയിലെ അഭിഷേക്-ഐശ്വര്യ പങ്കാളിത്തതെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. താരങ്ങളും ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിരുന്നില്ല. എന്തുതന്നെയായാലും വാര്‍ത്ത സത്യമാകാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com