വീണ്ടും വിസ്മയം തീര്‍ക്കുന്നതില്‍ നമ്മള്‍ ഇനിയും വിജയിക്കും; അമിതാഭ് ബച്ചനോട് തപ്‌സി പന്നു 

ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് തപ്‌സിയുടെ കുറിപ്പ്
വീണ്ടും വിസ്മയം തീര്‍ക്കുന്നതില്‍ നമ്മള്‍ ഇനിയും വിജയിക്കും; അമിതാഭ് ബച്ചനോട് തപ്‌സി പന്നു 

റെ പ്രേക്ഷകപ്രീതി നേടിയ പിങ്കിന് ശേഷം അമിതാഭ് ഭച്ചനും തപ്‌സി പന്നുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബദ്‌ല. ബദ്‌ല ഇന്ന് തീയറ്ററുകളിലെത്താനിരിക്കെ ബിഗ് ബിക്കായി തപ്‌സി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് തപ്‌സിയുടെ കുറിപ്പ്. 

'പുഞ്ചിരിയോടെ ഞങ്ങള്‍ നടന്നു നീങ്ങി, ഒരു ചിത്രത്തില്‍ നിന്ന് അടുത്തതിലേയ്ക്ക്, വീണ്ടും ഞങ്ങള്‍ വിസ്മയം തീര്‍ക്കുമെന്നുള്ള ഉറച്ച മനസ്സോടെ... അതിനായി ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ സിനിമ ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന സന്തോഷം  ചിത്രം ആസ്വദിക്കുമ്പോള്‍ നിങ്ങള്‍ക്കുമുണ്ടാകട്ടെ എന്നുമാത്രമേ എനിക്കിപ്പോള്‍ പ്രതീക്ഷിക്കാനാകൂ', തപ്‌സി കുറിച്ചു. 

സുജോയ് ഷോഘ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ്. ഒറിയോ പോളോയുടെ കഥയെ ആസ്പദമാക്കി ത്രില്ലര്‍ സ്വഭാവത്തിലാണ് ബദ്‌ല ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com