''ജാതിയില്ല, മതമില്ല, ഒന്നുമില്ല: എന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ എല്ലാവര്‍ക്കും ഷാജി എന്ന് പേരിടണം''

''ജാതിയില്ല, മതമില്ല, ഒന്നുമില്ല: എന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ എല്ലാവര്‍ക്കും ഷാജി എന്ന് പേരിടണം''

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മേരേ നാം ഷാജി'യുടെ ടീസര്‍ പുറത്ത്. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടീസര്‍ പുറത്തിറക്കിയത്. മൂന്നു ഗുണ്ടകളുടെ കഥപറയുന്ന ചിത്രത്തിന്റെ ഏറെ രസകരമായ ഒരു ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതൊരു ഹാസ്യ ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 'നീയാണോ ഈ അലവലാതി ഷാജി' എന്ന ജയന്റെ  ഹിറ്റ് ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നത്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രെയിലര്‍ വൈറലായിട്ടുണ്ട്. 

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മേരാ നാം ഷാജി. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ് നിര്‍മിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദ് സംഗീതം നല്‍കുന്നു. 

ശ്രീനിവാസന്‍, നിഖില വിമല്‍, മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവന്‍ നവാസ്, ജി സുരേഷ് കുമാര്‍, ടിനി ടോം, ജാഫര്‍ ഇടുക്കി, ഷഫീക്, അസീസ്, ജഗദീഷ് പ്രസാദ്, സാവിത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com