'ഈ സിനിമകള്‍ ഞാനെഴുതിയെങ്കില്‍ തകര്‍ത്തേനെ; സിനിമയിലൂടെ സമൂഹത്തിലെ മാറ്റം പ്രതീക്ഷിക്കുന്നില്ല'

ഞാനെഴുതിയ സിനിമകള്‍ കാണുമ്പോള്‍ മിക്കപ്പോഴും ഖേദം തോന്നാറുണ്ട്. ടിവിയില്‍ കണ്ട് ഇറങ്ങി ഓടാറുണ്ട്
'ഈ സിനിമകള്‍ ഞാനെഴുതിയെങ്കില്‍ തകര്‍ത്തേനെ; സിനിമയിലൂടെ സമൂഹത്തിലെ മാറ്റം പ്രതീക്ഷിക്കുന്നില്ല'


സിനിമയിലൂടെ സമൂഹത്തില്‍ മാറ്റമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് തിരക്കഥാ കൃത്ത് ശ്യാം പുഷ്‌കരന്‍. ജാതിയും മതവും നോക്കാതെ പ്രേമിക്കാന്‍ ഇപ്പോള്‍ സിനിമയില്‍ മാത്രമെ കഴിയു. മുന്‍പ് ചില സിനിമകള്‍ കാണുമ്പോള്‍ എനിക്ക് തോന്നുമായിരുന്നു ഇതിലും നന്നായി എനിക്ക് പറ്റുമല്ലോ എന്ന്. അങ്ങനെയാണ് എഴുതിത്തുടങ്ങിയത്. അങ്ങനെയാണ് എഴുതിത്തുടങ്ങിയത്. പകലത്തെ പണി കഴിഞ്ഞുവരുന്നവര്‍ക്ക്  സന്തോഷിക്കാന്‍ പറ്റുന്ന സിനിമയുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നതെന്ന് ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

ചില ഹിറ്റ് സിനിമകള്‍ കാണുമ്പോള്‍ അത് എഴുതാന്‍ പറ്റിയില്ലല്ലൊ എന്ന് വിഷമം തോന്നും. 1983, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയൊക്കെ ഞാന്‍ എഴുതിയെങ്കില്‍ കൂടുതല്‍ തകര്‍ത്തേനെ. എന്നാണ് എന്റെ ശ്ക്തവും വീനിതവുമായ അഭിപ്രായം. ഞാനെഴുതിയ സിനിമകള്‍ കാണുമ്പോള്‍ മിക്കപ്പോഴും ഖേദം തോന്നാറുണ്ട്. ടിവിയില്‍ കണ്ട് ഇറങ്ങി ഓടാറുണ്ട്. ചിലപ്പോള്‍ സിനിമ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് നല്ല ആശയം കിട്ടുയകയെന്ന് ശ്യാം പറയുന്നു.

വിവാദങ്ങള്‍ കുറച്ചുമാത്രമെ എന്നെ ബാധിച്ചിട്ടുള്ളു. വിവാദങ്ങളെ പേടിയാണ്. തകര്‍ന്നുപോകും. അപ്പോള്‍ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ ഡിലീറ്റ് ചെയ്യും. വര്‍ഷങ്ങളായി എന്തുപോസ്റ്റ് ചെയ്താലും തെറി കേള്‍ക്കുന്നവരെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നും. ഇന്റര്‍വ്യൂ ഒന്നും അധികം കൊടുക്കേണ്ടെന്നാണ് ദിലീഷ് പോത്തനെപോലുള്ള സുഹൃത്തുക്കള്‍ പറയാറുള്ളത്. ഞാനെന്തെങ്കിലും പറയും. ആളുകള്‍ ഫെയ്‌സ്ബുക്കില്‍ പൊങ്കാലയിടും. അടുത്തിടെ എനിക്കെതിരെ പൊ്ങ്കാല പൊട്ടിപ്പുറപ്പെട്ട വിവരം ഞാനറിയുന്നത് വീ്ട്ടിനടുത്തുള്ള  ക്ഷേത്രത്തിലെ പൊങ്കാല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണെന്നും ശ്യാം പറഞ്ഞു.

റിയലിസ്റ്റിക് സിനിമകള്‍ തട്ടിപ്പാണെന്ന് ലാല്‍ ജോസ് പറഞ്ഞത് ശരിയാണ്. മഹേഷിന്റെ പ്രതികാരം നോക്കൂ. വളരെ ഡ്രാമയുള്ളൊരു സിനിമയാണത്. ഒരു ശപഥത്തിന്റെ കഥ. അതിലും വലിയ ഡ്രാമയുണ്ടോ?. ഞങ്ങളൊക്കെ എഴുതുന്നത് സിനിമ ഹിറ്റാക്കാനാണ്. കാണുന്നവര്‍ അതിനെ ന്യൂജനറേഷന്‍, റിയലസ്റ്റിക്ക് എന്നൊക്കെ വിളിച്ചുപറയുകയാണ്. ലോഹിതദാസിനെ പോലെ ഒരു എഴുത്തുകാരനാവാണിഷ്ടം. എഴുത്തുകാരന്റെ പ്രതിഭയോ, കഥാപാത്രം ഇങ്ങനെ ചിന്തിച്ചു എന്ന് തിരിച്ചറിയാന്‍ കഴിയാത്ത എഴുത്താണതെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

സിനിമ ചൂഷണത്തിന് വലിയ സാധ്യതയുള്ള രംഗമാണ്. അതുകൊണ്ട് മീ ടുവിനെ ഗൗരവമായി കാണുന്നു. ഡബ്ല്യുസിസി അക്കാര്യത്തില്‍ നാഴികകല്ലാണ്. പുരുഷാധിപത്യം സിനിമയ്ക്ക്് അകത്തും പുറത്തുമുണ്ടെന്ന് ശ്യാം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com