‘ നമുക്ക് സജിയെക്കൊണ്ട് സിൻസിയറായിട്ട് സോറി പറയിക്കാം’; കുമ്പളങ്ങി നൈറ്റ്സിലെ ഡിലീറ്റഡ് സീനും ഹിറ്റ്; വിഡിയോ

ചിത്രം ഹിറ്റായതിന് പിന്നാലെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ സീനും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്
‘ നമുക്ക് സജിയെക്കൊണ്ട് സിൻസിയറായിട്ട് സോറി പറയിക്കാം’; കുമ്പളങ്ങി നൈറ്റ്സിലെ ഡിലീറ്റഡ് സീനും ഹിറ്റ്; വിഡിയോ

തിയേറ്ററുകളിൽ നിറഞ്ഞ ഹർഷാവരം തീർത്ത് മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ. ഫഹദ് ഫാസിൽ, ഷെയ്ൻ നി​ഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയവർ അണിനിരക്കുന്ന കുമ്പളങ്ങി ഇപ്പോഴും തിയേറ്ററുകളിൽ തരം​ഗമാണ്. ചിത്രത്തിലെ ഡയലോ​ഗുകളും സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. 

ചിത്രം ഹിറ്റായതിന് പിന്നാലെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ സീനും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കുമ്പളങ്ങിയിലെ ഈ ആണുങ്ങൾ അമ്മയെ കാണാൻ പോകുന്നിതിന് മുൻപുള്ള സീനാണ് ഇത്.  സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് സീനില്‍ ഉള്ളത്. ഈ ഡിലീറ്റഡ് രംഗവും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com