യാത്രയ്ക്കു കൂട്ടു വേണ്ട കാലമൊക്കെ പോയി: ദിയ മിര്‍സ

ഒറ്റയ്ക്ക് ഒരുപാട് യാത്രകള്‍ നടത്തിയ ദിയ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ തുറന്ന് പറയുകയാണ്.
യാത്രയ്ക്കു കൂട്ടു വേണ്ട കാലമൊക്കെ പോയി: ദിയ മിര്‍സ

തിനെട്ടാം വയസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയ സ്ത്രീയാണ് ദിയ മിര്‍സ. ബോളിവുഡ് നടിയും മോഡലുമായ ദിയ 2000ലെ ഫെമിന മിസ് ഇന്ത്യ ബ്യൂട്ടി പേജന്റ് ജേതാവുമാണ്. ഇവര്‍ തന്റെ ആദ്യ വിമാനയാത്ര നടത്തിയത് ഒരു സ്ത്രീ സുഹൃത്തിനൊപ്പം തായ്‌ലാന്റിലേക്കായിരുന്നു. ഒറ്റയ്ക്ക് ഒരുപാട് യാത്രകള്‍ നടത്തിയ ദിയ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ തുറന്ന് പറയുകയാണ്.

ഒറ്റയ്ക്ക് നാടുചുറ്റാനിറങ്ങുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ദിയ പറയുന്നത്. വര്‍ഷങ്ങളായി താന്‍ നടത്തിയ യാത്രകളുടെ പശ്ചാത്തലത്തിലാണ് താരം സംസാരിക്കുന്നത്. 'ഇന്ന് സ്ത്രീകള്‍ക്ക് ലോകം ചുറ്റിക്കാണണമെങ്കില്‍ പുരുഷന്റെയോ സമൂഹത്തിന്റെ അനുവാദം വേണ്ട. അവള്‍ക്കത് ഒറ്റയ്ക്ക് ചെയ്യാനാകും. എന്റെ അഭിപ്രായത്തില്‍ അത് സ്ത്രീ ശാക്തീകരണമാണ്'- ദിയ വ്യക്തമാക്കി.

'സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനാവാത്തത് അവര്‍, പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് കാലാ കാലങ്ങളായി നിലനില്‍ക്കുന്ന പ്രഖ്യാപിത/അപ്രഖ്യാപിത വ്യവസ്ഥകളുടെ ഭാഗമായാണ്. ഇതുകൊണ്ടാണ് ഒരു പെണ്ണ് ഒറ്റയ്ക്ക് യാത്രചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ വിലക്കുകള്‍ ഉണ്ടാകുന്നത്'- ദിയ പറയുന്നു.

എന്നാലിപ്പോള്‍ ഇത്തരത്തിലുള്ള മാനസികാവസ്ഥയിലെല്ലാം മാറ്റം വന്നു എന്നാണ് ദിയയുടെ അഭിപ്രായം. അതുകൊണ്ടാണ് സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നതും സ്വയംപര്യാപ്തരാകുന്നതും. മാത്രമല്ല, ഒറ്റയ്ക്കുള്ള യാത്രകള്‍ ആളുകളെ പുരോഗമനവാദികള്‍ ആക്കുമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ, ഇത് ഓരോരുത്തരേയും അവനവന്റെ തലത്തില്‍ കംഫര്‍ട്ടബിള്‍ ആക്കുന്നുവെന്നും ദിയ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com