പേര് പൊല്ലാപ്പായി; സൂര്യയെ കളിയാക്കിയതല്ലെന്ന് അജുവിന്റെ വിശദീകരണം, 'അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍'

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയെ പരിഹസിക്കുന്ന പേരാണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയതാണ് അജുവിന് തലവേദനയായത്
പേര് പൊല്ലാപ്പായി; സൂര്യയെ കളിയാക്കിയതല്ലെന്ന് അജുവിന്റെ വിശദീകരണം, 'അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍'

മ്മൂട്ടി ചിത്രം മധുരരാജയിലെ നടന്‍ അജുവര്‍ഗീസിന്റെ കഥാപാത്രത്തിന്റെ പേര് സുരു എന്നാണ്. ഇപ്പോള്‍ ഈ പേരു വിനയായിരിക്കുകയാണ് അജു വര്‍ഗീസിന്. സിനിമയിലെ അജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇത് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയെ പരിഹസിക്കുന്ന പേരാണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയതാണ് അജുവിന് തലവേദനയായത്.

പോസ്റ്ററിനു താഴെ വിജയ്-സൂര്യ ആരാധകര്‍ അങ്ങോട്ടും ഇങ്ങോട്ടും പോരിനിറങ്ങി. വിജയ് ആരാധകര്‍ അജുവിന് പിന്തുണയുമായെത്തിയപ്പോള്‍ സൂര്യ ആരാധകര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അതേസമയം, ഫാന്‍ഫൈറ്റ് രൂക്ഷമായതോടെ അജു വര്‍ഗീസ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നു.

'പ്രിയപ്പെട്ട സൂര്യ സര്‍ ഫാന്‍സ് അറിയുവാന്‍' എന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിലുടെയായിരുന്നു അജുവിന്റെ പ്രതികരണം. മധുരരാജ എന്ന സിനിമയിലെ എന്റെ പേര് ഞാന്‍ അല്ല ഇട്ടത്. മാത്രമല്ല അതും നിങ്ങള്‍ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാന്‍ വേണ്ടിയും അല്ല. 'അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍'- സൂര്യയുമൊത്തുള്ള ചിത്രം പങ്കുവച്ച ശേഷമായിരുന്നു അജുവിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com