'പുലിക്കുട്ടിയെ പിടിച്ച വേട്ടക്കാരന്‍'; നസ്രിയയ്‌ക്കൊപ്പം ചാക്കോച്ചനും വിഷ്ണുവും 

നടന്‍ കുഞ്ചാക്കോ ബോബനാണ് നസ്രിയയുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്
'പുലിക്കുട്ടിയെ പിടിച്ച വേട്ടക്കാരന്‍'; നസ്രിയയ്‌ക്കൊപ്പം ചാക്കോച്ചനും വിഷ്ണുവും 

സോഷ്യല്‍ മീഡിയയുടെ സ്വന്തം താരമാണ് നടി നസ്രിയ നസീം. താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം ഏറെ ആവേശത്തോടെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടാറുമുണ്ട്. ഇപ്പോഴുതാ നടന്‍ കുഞ്ചാക്കോ ബോബനാണ് നസ്രിയയുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

പുലിക്കുട്ടിയെ പിടിച്ച വേട്ടക്കാരന്‍ പീലിയും കൂട്ടുകാരനും എന്ന് കുറിച്ചാണ് ചാക്കോച്ചന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. എപ്പോഴും പിന്തുണ നല്‍കുന്ന നച്ചുവിനും വിഷ്ണുവിനുമൊപ്പം എന്നും ചേര്‍ത്തിട്ടുണ്ട്. നസ്രിയയുടെ ഇരുവശത്തുമായി ബ്ലാക്ക് ക്ലാറ്റുകളെപ്പോലെയാണ് ചാക്കോച്ചനും വിഷ്ണുവും പോസ് ചെയ്തിരിക്കുന്നത്. 

എന്തുതന്നെയായാലും ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പുതിയ സിനിമയുടെ പേരാണോ എന്നാണ് ആരാധകരുടെ സംശയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com