ഹണിമൂണ്‍ ആഘോഷിച്ച് ആര്യയും സയേഷയും; ചിത്രങ്ങള്‍ വൈറല്‍ 

സയേഷയാണ് മധുവിധു ചിത്രങ്ങള്‍ പങ്കുവച്ചത്
ഹണിമൂണ്‍ ആഘോഷിച്ച് ആര്യയും സയേഷയും; ചിത്രങ്ങള്‍ വൈറല്‍ 

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഏറെ ചര്‍ച്ചയായ താരവിവാഹങ്ങളില്‍ ഒന്നാണ് ആര്യ-സയേഷ വിവാഹം. വിമര്‍ശനങ്ങള്‍ക്ക് നടവിലും ഏറെ ആര്‍ഭാടമായ വിവാഹാഘോഷങ്ങള്‍ തന്നെയാണ് താരദമ്പതികള്‍ ഒരുക്കിയത്. ഇപ്പോഴിതാ ഹണിമൂണ്‍ ആഘോഷങ്ങളുടെ തിരക്കിലാണ് ഇരുവരും. 

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സയേഷയാണ് മധുവിധു ചിത്രങ്ങള്‍ പങ്കുവച്ചത്. ആര്യയാണ് സയേഷയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

ഭാവി വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോ ടെലിവിഷന്‍ രംഗത്ത് സൃഷ്ടിച്ച വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പേ താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നിരുന്നു. ആദ്യം ​ഗോസിപ്പ് ആണെന്ന് കരുതിയിരുന്നെങ്കിലും ഒടുവിൽ ഇക്കഴിഞ്ഞ പ്രണയദിനത്തിൽ വിവാഹവാർത്ത ഇരുവരും സ്ഥിരീകരിക്കുകയായിരുന്നു.

മാര്‍ച്ച് 9 ന് ഹൈദരാബാദില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാമേഖലയിലുള്ളവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ അതിഥികളായി എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com