'തത്തകിട തത്തകിട തിത്തോം'; വീണ്ടും രാഷ്ട്രീയം പറയാന്‍ ഉറിയടി 2, ടീസര്‍ കാണാം

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തമിഴ് ചിത്രം 'ഉറിയടി'യുടെ രണ്ടാം ഭാംഗം 'ഉറിയടി 2'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി
'തത്തകിട തത്തകിട തിത്തോം'; വീണ്ടും രാഷ്ട്രീയം പറയാന്‍ ഉറിയടി 2, ടീസര്‍ കാണാം

റെ ചര്‍ച്ച ചെയ്യപ്പെട്ട തമിഴ് ചിത്രം 'ഉറിയടി'യുടെ രണ്ടാം ഭാംഗം 'ഉറിയടി 2'ന്റെ ടീസര്‍ പുറത്തിറങ്ങി. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം മികച്ച പ്രതികരണമാണ് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ മികച്ച തമിഴ് സിനിമകളുടെ കൂട്ടത്തിലാണ് ഉറിയടി ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ടാഭാഗവും തികഞ്ഞ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. 

വിജയ് കുമാര്‍ തന്നെയാണ് ആദ്യ ഭാഗത്തില്‍ നായകനായെത്തിയത്. രണ്ടാംഭാഗത്തിലും വിജയ് കുമാര്‍ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രവീണ്‍ കുമാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com