കലാമണ്ഡലം ഹൈദരാലിയുടെ വേഷത്തിൽ അച്ഛനും മകനും എത്തുന്നു

രഞ്ജി പണിക്കരും അദ്ദേഹത്തിന്റെ മകനും വിഖ്യാത കഥകളി സം​ഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലിയായി വെള്ളിത്തിരയിലെത്തുന്നു
കലാമണ്ഡലം ഹൈദരാലിയുടെ വേഷത്തിൽ അച്ഛനും മകനും എത്തുന്നു

ഞ്ജി പണിക്കരും അദ്ദേഹത്തിന്റെ മകനും വിഖ്യാത കഥകളി സം​ഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലിയായി വെള്ളിത്തിരയിലെത്തുന്നു. ക്യാമറാമാനായ കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന 'കലാമണ്ഡലം ഹൈദരാലി'യെന്ന ബയോപിക്കിലൂടെയാണ് രഞ്ജി പണിക്കരുടെ രണ്ട് മക്കളിലൊരാളായ നിഖില്‍ സിനിമയിലെത്തുന്നത്.  

കഥകളിസംഗീതത്തിലെ അതികായന്‍മാരില്‍ പ്രധാനിയായിരുന്ന ഹൈദരാലിയായി രഞ്ജി പണിക്കരെത്തുമ്പോള്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലമായാണ് മകൻ നിഖിൽ അഭിനയിക്കുന്നത്. ഹൈദരാലിയുടെ 19 വയസ് മുതല്‍ 30 വയസ് വരെയുള്ള കാലഘട്ടത്തെ അവതരിപ്പിച്ച് നിഖിലെത്തും. മമ്മൂട്ടി ചിത്രമായ കസബയുടെ സംവിധായകന്‍ നിഥിന്റെ ഇരട്ട സഹോദരനാണ് നിഖില്‍. 

അജു നാരായണനാണ് കലാമണ്ഡലം ഹൈദരാലിയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ അശോകന്‍, ടിജി രവി, ജയപ്രകാശ് കുളൂര്‍, റെയ്ഹാന്‍ ഹൈദരാലി, കഥകളി നടൻ കുടമാളൂര്‍ മുരളീകൃഷ്ണന്‍, മീരാ നായര്‍, പാരിസ് ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു. 

ഹൈദരാലിയുടെ കുട്ടിക്കാലം അദ്ദേഹത്തിന്റെ കൊച്ചുമകന്‍ വിഎച്ച് റൈഹാന്‍ ഹൈദറും ഉപ്പയുടെ വേഷം ടിജി രവിയുമാണ് അവതരിപ്പിക്കുന്നത്. കഥകളിരംഗത്ത് പ്രവര്‍ത്തിച്ച കലാകാരന്റെ മതേതരത്വം നിറഞ്ഞ ജീവിതവും കാണികള്‍ക്ക് മുമ്പിലെത്തിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് അജു കെ. നാരായണന്‍ നേരത്തെ പറഞ്ഞിരുന്നു. എംജെ രാധാകൃഷ്ണന്‍ ആണ് ഛായാഗ്രാഹകന്‍. വേധാസ് ക്രിയേഷന്റെ ബാനറില്‍ വിനീഷ് മോഹനാണ് നിര്‍മിക്കുന്നത്. ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് അനില്‍ ഗോപാല്‍. ആലാപനം കോട്ടക്കല്‍ മധു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com