2 കണ്‍ട്രീസിന് ശേഷം ആ ചിരിക്കൂട്ട് വീണ്ടും; 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' ട്രെയിലര്‍ കാണാം 

അടിമുടി നര്‍മ്മത്തില്‍ ചാലിച്ച ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്
2 കണ്‍ട്രീസിന് ശേഷം ആ ചിരിക്കൂട്ട് വീണ്ടും; 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' ട്രെയിലര്‍ കാണാം 

2 കണ്‍ട്രീസ് എന്ന സൂപ്പര്‍ഹിറ്റി ചിത്രത്തിന് ശേഷം ഷാഫി-റാഫി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. റാഫി കഥയും തിരകഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഷാഫിയാണ് നിര്‍വഹിച്ചിരിക്കുന്നത്. അടിമുടി നര്‍മ്മത്തില്‍ ചാലിച്ച ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. 

വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവരാണ് നായികമാര്‍. ധര്‍മജന്‍, ഹരീഷ്, മധു, റാഫി, ശ്രീജിത്ത് രവി, നോബി, ബേസില്‍, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്. 

കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം. ബി.കെ ഹരിനാരായണനും അരുണ്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com