സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച് യുവ സംവിധായിക; ചിത്രം പങ്കുവച്ച് അജു, കൈയ്യടിച്ച് സോഷ്യൽ മീഡിയ 

കന്നി ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്ന ഹസീനയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച് യുവ സംവിധായിക; ചിത്രം പങ്കുവച്ച് അജു, കൈയ്യടിച്ച് സോഷ്യൽ മീഡിയ 

സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച് കൈയ്യടി നേടുകയാണ് നവാഗത സംവിധായിക ഹസീന സുനീർ. റിലീസിനൊരുങ്ങുന്ന പ്രകാശന്റെ മെട്രോ എന്ന തന്റെ കന്നി ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്ന ഹസീനയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടൻ അജു വർ​​​ഗ്​ഗീസാണ് ചിത്രം പങ്കുവച്ചിരിക്കുന്നത് 

"സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന നവാഗത യുവ സംവിധായിക ഹസീന സുനീർ. 
പ്രകാശന്റെ മെട്രോയുടെ നായകൻ പ്രിയപ്പെട്ട ദിനേശ് ഏട്ടനും മുഴുവൻ ക്രൂവിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു... 
മെയ്‌ 3", ചിത്രം പങ്കുവച്ചുകൊണ്ട് അജു കുറിച്ചു. 

പോസ്റ്റിന് താഴെ ഹസീനയെ അഭിനന്ദിച്ചും ചിത്രത്തിന് ആശംസകൾ നേർന്നും നിരവധി കമന്റുകളാണ് നിറയുന്നത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദിനേഷ് പ്രഭാകര്‍ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്.  ഓട്ടോ ഡ്രൈവറായ പ്രകാശനായാണ് ദിനേഷ് അവതരിപ്പിക്കുന്നത്. നാളെ റിലീസിനെത്തുന്ന ചിത്രത്തിൽ നായിക അനഘ ജാനകിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com