'എന്റെ പാട്ടുകളെ ഐറ്റം നമ്പറായി കാണുന്നില്ല'; കാഴ്ചവസ്തുവാക്കപ്പെടുന്നു എന്ന് തോന്നുന്ന പാട്ടുകളില്‍ നടിമാര്‍ അഭിനയിക്കരുതെന്ന് കത്രീന കൈഫ്  

ആരോപണങ്ങളോട് പ്രതികരിച്ച് കത്രീന കൈഫ്‌ 
'എന്റെ പാട്ടുകളെ ഐറ്റം നമ്പറായി കാണുന്നില്ല'; കാഴ്ചവസ്തുവാക്കപ്പെടുന്നു എന്ന് തോന്നുന്ന പാട്ടുകളില്‍ നടിമാര്‍ അഭിനയിക്കരുതെന്ന് കത്രീന കൈഫ്  

ചിക്കിനി ചമേലി മുതല്‍ ഷീല കി ജവാനി വരെ കത്രീന കൈഫിന്റെ ഡാന്‍സ് നമ്പറുകള്‍ക്ക് കണ്ട് വിസ്മയിച്ച ആരാധകര്‍ നിരവധിയാണ്. എന്നാല്‍ ഇതേ ഗാനരംഗങ്ങളെ അത്ര താത്പര്യമില്ലാതെ കാണുന്നവരും പ്രേക്ഷകര്‍ക്കിടയിലുണ്ട്. താരത്തിനുനേരെ കടുത്ത വിമര്‍ശനവുമായി ഇക്കൂട്ടര്‍ രംഗത്തെത്താറുമുണ്ട്. ഈ ആരോപണങ്ങളോട് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് നടി കത്രീന കൈഫ്. 

നൃത്തം ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിട്ടുള്ള ഒരാളെന്ന നിലയില്‍ തന്റെ ഗാനങ്ങളെ ഐറ്റം നമ്പറുകളായി ഒരിക്കലും കാണ്ടിട്ടില്ലെന്നാണ് കത്രീനയുടെ വാക്കുകള്‍. 'എന്റെ പാട്ടുകളെ ഞാന്‍ ഐറ്റം നമ്പറായി കാണുന്നില്ല. അവ അങ്ങനെയല്ല. കാരണം നൃത്തം ഒരു കലാരൂപമാണ്, അത് ഒരു ഭാവാവിഷ്‌കരണമാണ്', താരം പറഞ്ഞു.

സമൂഹമാധ്യമങ്ങളുടെ ഈ കാലത്ത് എല്ലാവര്‍ക്കും അവരവരകുടെ അഭിപ്രായം പറയാനുള്ള പ്ലാറ്റ്‌ഫോം ഉണ്ടെന്നും എന്താണ് പറയുന്നതെന്നോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നുപോലും പലരും ചിന്തിക്കിറില്ലെന്നും കത്രീന പറയുന്നു. "നിങ്ങള്‍ ഒരു സ്ത്രീ എന്ന നിലയില്‍ അഥവാ ഒരു നടി എന്ന നിലയില്‍ ഒരു നിമിഷമെങ്കിലും വില്‍പ്പനച്ചരക്കാക്കപ്പെട്ടു എന്ന് തോന്നിയാല്‍ ആ ഗാനരംഗത്തില്‍ അഭിനയിക്കരുത്", കത്രീന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com