ഭയപ്പെടുത്താൻ നീയാ 2 ; സർപ്പകന്യകയായി സൂപ്പർ ​ഗ്ലാമറിൽ വരലക്ഷ്മി ; ( വീഡിയോ)

'നീയാ'യിലെ 'ഒരേ ജീവൻ ഒൻഡ്രേ ഉള്ളം വാരായ് കണ്ണാ' എന്ന നൊസ്റ്റാൾജിക് ഗാനവും പുതിയ സിനിമയിലേക്ക് കടമെടുത്തിട്ടുണ്ട്
ഭയപ്പെടുത്താൻ നീയാ 2 ; സർപ്പകന്യകയായി സൂപ്പർ ​ഗ്ലാമറിൽ വരലക്ഷ്മി ; ( വീഡിയോ)

ജയ്, വരലക്ഷ്മി ശരത് കുമാർ, റായ് ലക്ഷ്മി, കാതറിൻ തെരേസ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന നീയാ 2 തീയേറ്ററുകളിലേക്കെത്തുന്നു. എൽ സുരേഷാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ സർപ്പകന്യകയായിട്ടാണ് വരലക്ഷ്മി എത്തുന്നത്.  'നീയാ 2' വിലെ സര്‍പ്പ കന്യകയുടെ വേഷം തന്‍റെ കരിയറിൽ മറ്റൊരു വഴിത്തിരിവാകുമെന്ന് വരലക്ഷ്മി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നു.

1979ൽ കമലഹാസനും ശ്രീപ്രിയയും അഭിനയിച്ച സൂപ്പർ ഡൂപ്പർ ഹൊറർ ചിത്രമാണ്  'നീയാ'. ഇതിൽ സർപ്പമായിരുന്നു കേന്ദ്ര കഥാപാത്രം. നാൽപതു വർഷത്തിനു ശേഷം പുറത്തിറങ്ങുന്ന ' നീയാ 2 'ഉം സർപ്പത്തെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഹൊറർ സിനിമ തന്നെയാണ്. എന്നാൽ കഥ വ്യത്യസ്‌തമാണെന്ന് അണിയറക്കാർ പറയുന്നു.

'നീയാ'യിലെ 'ഒരേ ജീവൻ ഒൻഡ്രേ ഉള്ളം വാരായ് കണ്ണാ' എന്ന നൊസ്റ്റാൾജിക് ഗാനവും പുതിയ സിനിമയിലേക്ക് കടമെടുത്തിട്ടുണ്ട്. 'നീയാ 2'വിൽ ഈ ഗാന രംഗത്തിൽ സർപ്പകന്യകയായി കാമാസക്ത നൃത്തം ചെയ്യുന്നത് വരലക്ഷ്‌മിയാണ്. ഈ ഗാന രംഗത്തിൽ അഭിനയിക്കാൻ പ്രത്യേക നൃത്ത പരിശീലനം തന്നെ താൻ നടത്തിയതായി നടി പറയുന്നു. 

മെയ് 10 ന് ചിത്രം റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വിതരണക്കാരുടെ ആവശ്യം പരി​ഗണിച്ച് ചിത്രത്തിന്റെ റിലീസ് മെയ് 24 ലേക്ക് മാറ്റി. മെയ് 10 ന് വിശാലിന്റെ ആരോ​ഗ്യ, ജീവയുടെ കീ, 100 എന്നിവ തിയേറ്ററുകളിലെത്തുകയാണ്. ഇത് പരി​ഗണിച്ചാണ് ചിത്രത്തിൻരെ റിലീസ് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com