'മാ'; അമ്മമാരെ ഓർത്ത് ബി​ഗ് ബി പാടി, മ്യൂസിക് വിഡിയോ കാണാം 

അമിതാഭ് ഭച്ചന്റെ അമ്മ തേജി ബച്ചനെയും ഫ്രേമുകളില്‍ കാണാം
'മാ'; അമ്മമാരെ ഓർത്ത് ബി​ഗ് ബി പാടി, മ്യൂസിക് വിഡിയോ കാണാം 

ലോക മാതൃദിനത്തില്‍ അമ്മമാർക്ക് ആ​ദരവായി ഒരുക്കിയ 'മാ' എന്ന മ്യൂസിക് വിഡിയോ യൂട്യൂബിൽ തരം​ഗമാകുന്നു. അമിതാഭ് ബച്ചൻ ​ഗാനം ആലപിച്ചിരിക്കുന്ന മ്യൂസിക് വിഡിയോ സംവിധായകൻ ഷൂജിത് സര്‍കാര്‍ ആണ് ഒരുക്കിയിരിക്കുന്നത്. 

അമിതാഭ് ബച്ചനും മാസ്റ്റര്‍ യജത് ഗാര്‍ഗും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കരുത്തരായ അമ്മമാരുടെ ചിത്രങ്ങള്‍ അവരുടെ ജനന മരണ വര്‍ഷങ്ങള്‍ ചേര്‍ത്ത് ഒരു മൊണ്ടാഷായി വിഡിയോയില്‍ വന്നുപോകുന്നു. അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചനെയും ഫ്രേമുകളില്‍ കാണാം. അമിതാഭിനൊപ്പമുള്ള അമ്മയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അനുജ് ഗാര്‍ഗ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ​ഗാനം രചിച്ചിരിക്കുന്നത് പുനീത് ശര്‍മ്മയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com