പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിമാണ്: അനു സിത്താര

അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്.
പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിമാണ്: അനു സിത്താര

ത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിം ആണെന്ന് നടി അനു സിത്താര.  ''അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും.''- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനു പറഞ്ഞു. 

''ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.''-അനു പറയുന്നു. 

ടൊവിനോ നായകനാകുന്ന ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടു, ദിലീപിന്റെ ശുഭരാത്രി, മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം എന്നിവയാണ് അനു സിത്താരയുടേതായി എത്താനുള്ള ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com