'ബേബി വണ്‍ മോര്‍ ടൈമു'മായി ഇനി ബ്രിട്ട്‌നിയെത്തില്ല ;  സംഗീത പരിപാടികള്‍ അവസാനിപ്പിച്ചു

വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ട്‌നിയെ ലാസ് വെഗാസിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍
'ബേബി വണ്‍ മോര്‍ ടൈമു'മായി ഇനി ബ്രിട്ട്‌നിയെത്തില്ല ;  സംഗീത പരിപാടികള്‍ അവസാനിപ്പിച്ചു

ലാസ് വെഗാസ്  : ഹൃദയങ്ങള്‍ക്കീഴടക്കാന്‍ 'ബേബി വണ്‍ മോര്‍ ടൈമു'മായി  പ്രശസ്ത പോപ് ഗായികയും അഭിനേത്രിയുമായ  ബ്രിട്ട്‌നി സ്പിയേഴ്‌സ് ഇനി വേദികളില്‍ എത്തില്ല. കടുത്ത വിഷാദ രോഗം ബ്രിട്ട്‌നിയുടെ മനസിന്റെ താളം തെറ്റിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ദീര്‍ഘകാലം ബ്രിട്ട്‌നിയുടെ മാനേജരായിരുന്ന ലാറി റുഡോള്‍ഫാണ് ബ്രിട്ട്‌നി സംഗീത പരിപാടികള്‍ അവസാനിപ്പിക്കയാണെന്ന് ലോകത്തെ അറിയിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ട്‌നിയെ ലാസ് വെഗാസിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. കുടുംബത്തിലെ പ്രശ്‌നങ്ങളും അവരെ മാനസികമായി തകര്‍ത്ത് കളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

വ്യക്തിപരമായ കാരണങ്ങളാലാണ് പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും സമാധാനവും സന്തോഷവുമാണ് അവര്‍ക്ക് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജീവിതമാണ് പ്രധാനം. കരിയര്‍ രണ്ടാമത് ആണ്. മകളെപ്പോലെയാണ് ബ്രിട്ട്‌നിയെ താന്‍ കാണുന്നതെന്നും ഇത്തരമൊരു വാര്‍ത്ത പുറത്ത് വിടുന്നതില്‍ മാനസികമായി പ്രയാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

1999 ല്‍ പുറത്തിറങ്ങിയ ' ബേബി വണ്‍ മോര്‍ ടൈം ' ലോകമെങ്ങും ബ്രിട്ട്‌നിക്ക് ആരാധകരെ സമ്മാനിച്ചു. പ്രണയത്തകര്‍ച്ചയുടെ ചുഴിയില്‍ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ ബ്രിട്ട്‌നിക്കൊപ്പം ആ പാട്ട് ചേര്‍ന്ന് പാടുകയായിരുന്നു. 2000 ത്തില്‍ ഊപ്‌സ് ഐ ഡിഡ് ഇറ്റ് എഗൈനും പുറത്തിറക്കി. അപ്പോഴേക്കും പോപ് ഐക്കണായി ബ്രിട്ട്‌നി മാറിക്കഴിഞ്ഞിരുന്നു. കരിയറില്‍ ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ 37 കാരിയായ ബ്രിട്ട്‌നി തിരിച്ചെത്തുമെന്നാണ് അവരുടെ സുഹൃത്തുക്കളും ആരാധകരും പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com