രമേഷ് പിഷാരടിയുടെ വഴി മുടക്കി 'പി കെ രാംദാസ്'

ലൂസിഫറിലെ ഹിറ്റ് ഡയലോഗിനെ ട്രോളാക്കി രമേഷ് പിഷാരടി
രമേഷ് പിഷാരടിയുടെ വഴി മുടക്കി 'പി കെ രാംദാസ്'

സമീപകാലത്ത് പ്രേക്ഷകഹൃദയം കീഴടക്കിയ ഹിറ്റ് ഡയലോഗുകളിലൊന്നാണ് ലൂസിഫറിലെ ഇന്ദ്രജിത്തിന്റേത്. 'പി.കെ രാംദാസ് എന്ന വന്മരം വീണു, പകരം ആര്'... ലൂസിഫറിലെ ഈ ഹിറ്റ് ഡയലോഗിനെ ട്രോളാക്കി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. 


യാത്രയ്ക്കിടയില്‍ തന്റെ വഴിമുടക്കിയ ഒരു മരത്തെയാണ് 'പി.കെ രാംദാസ്' എന്ന് രമേഷ് പിഷാരടി വിശേഷിപ്പിച്ചത്. മരം മുറിച്ചുമാറ്റാന്‍ പ്രയത്‌നിക്കുന്ന ഫയര്‍ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ലുങ്കിയുടുത്ത് പിഷാരടി നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പിഷാരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. 

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്രകാരം : 

'സമയം പുലര്‍ച്ചെ 2 മണി ...PK രാംദാസ് വഴിമുടക്കി ...ഈ സമയത്തും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കര്‍മനിരതരാകുന്ന പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ക്ക് ബിഗ് സല്യൂട്' .- പിഷാരടി കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com