125 അടി ഉയരത്തില്‍ സൂര്യ; ഇത് ആരാധകരുടെ മധുരപ്രതികാരം; ലോകസിനിമയില്‍ ആദ്യം

ലോകചരിത്രത്തില്‍ തന്നെ ഒരു നടനുവേണ്ടി ഉയര്‍ന്ന ഏറ്റവും വലിയ ഫ്‌ലക്‌സാണ് ഇത്
125 അടി ഉയരത്തില്‍ സൂര്യ; ഇത് ആരാധകരുടെ മധുരപ്രതികാരം; ലോകസിനിമയില്‍ ആദ്യം

സൂര്യ നായകനായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്‍ജികെ റിലീസിന് ഒരുങ്ങുകയാണ്. വലിയ സ്വീകരണമാണ് ചിത്രത്തിന് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. താരത്തിന് സ്‌നേഹസമ്മാനമായി ഫാന്‍സ് നിര്‍മിച്ച കൂറ്റന്‍ ഫ്‌ലക്‌സാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. ലോകചരിത്രത്തില്‍ തന്നെ ഒരു നടനുവേണ്ടി ഉയര്‍ന്ന ഏറ്റവും വലിയ ഫ്‌ലക്‌സാണ് ഇത്. 125 അടി ഉയരത്തില്‍ നിര്‍മിച്ച കട്ട്ഔട്ട് സൂര്യ ആരാധകര്‍ക്ക് മധുരപ്രതികാരം കൂടിയാണ്. 

പൊക്കക്കുറവിന്റെ പേരില്‍ സൂര്യ എപ്പോഴും പരിഹസിക്കപ്പെടാറുണ്ട്. കൂടെ അഭിനയിക്കുന്ന നടിമാരേക്കാള്‍ ഉയരം കുറവായിരിക്കും താരത്തിന്. മാത്രമല്ല ഭാര്യ ജ്യോതികയും സൂര്യയേക്കാള്‍ ഉയരം കൂടുതലാണ്. അതിനാല്‍ പലപ്പോഴും താരത്തിന്റെ ആരാധകര്‍ ട്രോള്‍ ചെയ്യപ്പെടാറുണ്ട്. അതിനാലാണ് കൂറ്റന്‍ കട്ട്ഔട്ട് ഒരുക്കി വിമര്‍ശകര്‍ക്ക് താരം മറുപടി നല്‍കിയിരിക്കുന്നത്. 

എന്‍ജികെ ചിത്രത്തിന്റെ ലുക്കിലാണ് സൂര്യയുടെ കട്ട്ഔട്ട്. തമിഴ്‌നാട്ടില്‍ തിരുുവാണിയിലുള്ള സൂര്യ ആരാധകരാണ് ഇതിന് പിന്നില്‍ കൊല്ലം നന്‍പന്‍സ് എന്ന വിജയ് ഫാന്‍സ് കഴിഞ്ഞ വര്‍ഷം 188 അടി ഉയരമുള്ള കട്ട് ഔട്ട് ഒരുക്കിയിരുന്നു. അതിന്റെ റെക്കോഡാണ് സൂര്യ ഫാന്‍സ് മറികടന്നത്. മെയ് 31 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് നായികമാരായി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com