അവന്‍ എന്നും സ്‌പെഷ്യലായിരിക്കും, എന്റെ ഭാഗ്യം; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മയില്‍ ദുല്‍ഖര്‍

അവന്‍ എന്നും സ്‌പെഷ്യലായിരിക്കും, എന്റെ ഭാഗ്യം; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മയില്‍ ദുല്‍ഖര്‍

എന്നും ഏര്‍ത്തുവെക്കുന്ന ചിത്രമായിരിക്കും ബാംഗ്ലൂര്‍ ഡെയ്‌സ് എന്നാണ് ദുല്‍ഖര്‍ തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്

ദുല്‍ഖര്‍സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ, പാര്‍വതി, ഫഹദ് ഫാസില്‍. മലയാളത്തിലെ യുവതാരങ്ങളെവെച്ച് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രേക്ഷകര്‍ക്ക് മാത്രമല്ല അതില്‍ അഭിനയിച്ചവര്‍ക്കും ബാംഗ്ലൂര്‍ ഡെയ്‌സ് സ്‌പെഷ്യലാണ്. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 

എന്നും ഏര്‍ത്തുവെക്കുന്ന ചിത്രമായിരിക്കും ബാംഗ്ലൂര്‍ ഡെയ്‌സ് എന്നാണ് ദുല്‍ഖര്‍ തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ചിത്രത്തിലെ അജു എന്ന കഥാപാത്രം എന്നും തനിക്ക് സ്‌പെഷ്യല്‍ ആയിരിക്കും എന്നും ദുല്‍ഖര്‍ കുറിച്ചു. 

'ബാംഗ്ലൂര്‍ ഡെയ്‌സിന്റെ അഞ്ച് വര്‍ഷങ്ങള്‍. എന്നും ഓര്‍ത്തു വയ്ക്കുന്ന ഒരു സിനിമ. വിസ്മയിപ്പിക്കുന്ന ഷൂട്ടിങ് അനുഭവങ്ങള്‍. അജു എല്ലായ്‌പ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. അയാളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി തോന്നുന്നു. ആ സിനിമയെ സ്‌നേഹിച്ച എല്ലാവര്‍ക്കും നന്ദി' 

ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന മൂന്ന് കസിന്‍സിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ദുല്‍ഖര്‍, നിവിന്‍, നസ്രിയ എന്നിവരാണ് ഈ കഥാപാത്രങ്ങളായി എത്തിയത്. 2014 മെയി 20 ന് പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. അന്‍വര്‍ റഷീദ് സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അഞ്ജലി മേനോന്‍ തന്നെയായിരുന്നു തിരക്കഥ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com