'ജയലളിതയുടെ ജീവിതം സിനിമയായാല്‍ ഞങ്ങളുടെ സ്വകാര്യത നശിക്കും'; 'തലൈവി'ക്കെതിരേ ബന്ധുക്കള്‍ കോടതിയില്‍

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തലൈവിക്ക് എതിരേയാണ്  ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാര്‍രംഗത്തെത്തിയത്
'ജയലളിതയുടെ ജീവിതം സിനിമയായാല്‍ ഞങ്ങളുടെ സ്വകാര്യത നശിക്കും'; 'തലൈവി'ക്കെതിരേ ബന്ധുക്കള്‍ കോടതിയില്‍

ചെന്നൈ; അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിന് എതിരേ കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചു. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തലൈവിക്ക് എതിരേയാണ്  ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാര്‍രംഗത്തെത്തിയത്. തങ്ങളുടെ അംഗീകാരമില്ലാതെ സിനിമ നിര്‍മിക്കുന്നതില്‍നിന്നും തടയണമെന്നാണ്  മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. 

ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ എ.എല്‍ വിജയ്, വിഷ്ണുവര്‍ധന്‍, ഗൗതം മേനോന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.  

ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ എ.എല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവി. ബോളിവുഡ് നടി കങ്കണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബഹുഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് പുതിയ വിവാദം. തമിഴില്‍ തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്നാണു പേരു നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com