വീണ്ടും ഞെട്ടിക്കാന്‍ അമല പോള്‍; 'അതോ അന്ത പറവൈ പോല'യുടെ ടീസര്‍ പുറത്ത്

വിനോദ് കെ ആര്‍ ആണ് ചിത്രത്തിന്റെ സംവിധാനം
വീണ്ടും ഞെട്ടിക്കാന്‍ അമല പോള്‍; 'അതോ അന്ത പറവൈ പോല'യുടെ ടീസര്‍ പുറത്ത്

ടൈയിലെ പ്രകടനം മികച്ച പ്രതികരണം നേടിയതിന് പിന്നാലെ ആരാധകരെ ഞെട്ടിപ്പിക്കാന്‍ അമല പോള്‍. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന അതോ അന്ത പറവൈ പോലെയുടെ ടീസര്‍ എത്തി. ബോള്‍ഡായ കഥാപാത്രമായാണ് ഇതിലും അമല എത്തുന്നത്. വിനോദ് കെ ആര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

കൊടുംകാട്ടില്‍ അകപ്പെടുന്ന യുവതിയുടെ പോരാട്ടവും അതിജീവനവുമാണ് ചിത്രത്തില്‍ പറയുന്നത്. 1.40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ മിന്നിമറയുന്നത് മുഴുവന്‍ കാട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. അമലയുടെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശിഷ് വിദ്യാര്‍ത്ഥി, സമീര്‍ കൊച്ചാര്‍ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ച്വറി ഇന്റര്‍നാഷണല്‍ ഫിലിംസാണ് നിര്‍മാണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com