നടൻ ജോയ് മാത്യുവിന്‍റെ അമ്മ എസ്തര്‍ അന്തരിച്ചു  

സംസ്കാരം നാളെ വൈകീട്ട്  മൂന്ന് മണിക്ക്  
നടൻ ജോയ് മാത്യുവിന്‍റെ അമ്മ എസ്തര്‍ അന്തരിച്ചു  

ടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ പട്ടാമ്പി പനക്കല്‍ എസ്തർ മാത്യൂ അന്തരിച്ചു. 91 വയസ്സായിരുന്നു. നാളെ വൈകീട്ട്  മൂന്ന് മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍ വച്ചാണ് സംസ്കാരം.

പരേതനായ പുലിക്കോട്ടില്‍ പി വി മാത്യുവിന്റെ ഭാര്യയാണ് എസ്തർ. സിവില്‍ സ്റ്റേഷന്‍ മാതൃബന്ധു വിദ്യാശാല എല്‍ പി സ്‌കൂളിൽ അധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 

എമി മാത്യു (റിട്ട.പ്രൊഫസര്‍, ഗവ.മടപ്പള്ളി കോളേജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍.ഐ.ടി), ജോണ്‍സ് മാത്യു (ചിത്രകാരന്‍, ശില്പി), കുര്യന്‍സ് മാത്യു (ബിസിനസ്) എന്നിവരാണ് മറ്റ് മക്കൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com