നിഗൂഢതയുടെ ചുരുളഴിക്കാന്‍...മോഹന്‍ലാലിന്റെ 'കൂടത്തായി'യും ഡിനിയുടെ 'ജോളി'യും

ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസാണ് മോഹന്‍ലാലിന്റെ സിനിമ നിര്‍മ്മിക്കുന്നത്
നിഗൂഢതയുടെ ചുരുളഴിക്കാന്‍...മോഹന്‍ലാലിന്റെ 'കൂടത്തായി'യും ഡിനിയുടെ 'ജോളി'യും


കൊച്ചി : കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര വെള്ളിത്തിരയിലേക്ക്. മോഹന്‍ലാലും ടിവി സീരിയല്‍ താരം ഡിനി ഡോളിയും പ്രധാന വേഷത്തിലെത്തുന്ന രണ്ട് സിനിമകളാണ് കൂടത്തായി കഥാപശ്ചാത്തലത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസാണ് മോഹന്‍ലാലിന്റെ സിനിമ നിര്‍മ്മിക്കുന്നത്. കൂടത്തായി എന്നപേരാണ് മോഹന്‍ലാല്‍ സിനിമയ്ക്ക് നല്‍കിയ പേര്.

കൂടത്തായി കഥയില്‍ കൊലക്കേസ് പ്രതിയായ ജോളിയുടെ വേഷത്തില്‍ താന്‍ എത്തുന്നുവെന്ന് ഡിനിയാണ് ആദ്യം പ്രഖ്യാപിച്ചത്. കൂടത്തായ് എന്നുതന്നെയാണ് സിനിമയുടെ പേരിട്ടത്. പോസ്റ്ററും ഇറക്കി. തൊട്ടടുത്ത ദിവസം ആന്റണി പെരുമ്പാവൂരും ഇതേപേരില്‍ സിനിമ പ്രഖ്യാപിച്ചത്. ഇതോടെ ഡിനി സിനിമയ്ക്ക് വേറെ പേര് തേടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജോളി എന്ന പേര് സ്വീകരിച്ചത്.  

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയുടെ പേര് ജോളി എന്നാണ്. എന്നാല്‍ സിനിമയ്ക്ക് കൂടത്തായ് കേസിലെ പ്രതിയായ ജോളിയുടെ പേരല്ലെന്നും ഇംഗ്‌ളിഷില്‍ സന്തോഷം എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിര്‍മാതാക്കളില്‍ ഒരാളുമായ ഡിനി പറയുന്നു.

സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ നായികയായ ഡിനി നായികയാകുന്ന ആദ്യ സിനിമയാണിത്. ജോളി എന്ന സിനിമയുടെ സംവിധായകന്‍ റെണെക്‌സ് ഫിലിപ്പാണ്. വാമോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയില്‍ കേസ് അന്വേഷിക്കുന്ന പ്രധാന ഓഫീസറെ കണ്ടെത്താനായി വിഡിയോ കാസ്റ്റിങ് കാളും ഇറക്കിയിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥന്റെ തൊപ്പി അണിയാന്‍ അനുയോജ്യനായ ആളെ വേണമെന്നാണ് പരസ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com