'അറിയാ കഥകൾ അരങ്ങു വാഴും'; ഇതാണോ സുകുമാര കുറുപ്പെന്ന് ആരാധകർ 

സുകുമാര കുറുപ്പായുള്ള ദുല്‍ഖറിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്
'അറിയാ കഥകൾ അരങ്ങു വാഴും'; ഇതാണോ സുകുമാര കുറുപ്പെന്ന് ആരാധകർ 

ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പായി എത്തുന്ന ചിത്രം തിയേറ്ററുകളിൽ എത്താൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ വ്യത്യസ്തമായ ടൈറ്റിൽ പോസ്റ്ററിന് പിന്നാലെ സുകുമാര കുറുപ്പായുള്ള ദുല്‍ഖറിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. 

ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിമിഷനേരം കൊണ്ട് വൈറലായി. ഇതാണോ സുകുമാര കുറുപ്പ് ?എന്നാണ് ചിലരുടെ ചോദ്യമെങ്കിൽ ആകാംക്ഷയോടെ സുകുമാര കുറുപ്പിനായി കാത്തിരിക്കുന്നു എന്നാണ് മറ്റ് ചിലർ ചിത്രത്തിന് കമന്റ് കുറിച്ചിരിക്കുന്നത്. 'ആരും അറിയാ കഥകൾ ഇനി അരങ്ങു വാഴും' എന്നാണ് ആരാധകർ പറയുന്നത്. 

സെപ്റ്റംബറിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം വേഫെയറർ ഫിലിംസിന്റെയും എം സ്റ്റാർ ഫിലിംസിന്റെയും ബാനറിൽ ദുൽഖർ തന്നെയാണ് നിർമ്മിക്കുന്നത്‌. ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കുറുപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെക്കന്‍ഡ് ഷോ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ഒരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com