'ഗൂഢാലോചന' നിര്‍മിച്ച് കൊച്ചിയിലെത്തി; ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയായി സിനിമാ നിര്‍മാതാവും 

കേസില്‍ രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു
'ഗൂഢാലോചന' നിര്‍മിച്ച് കൊച്ചിയിലെത്തി; ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയായി സിനിമാ നിര്‍മാതാവും 

ടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. സിനിമാ നിര്‍മാതാവ് അടക്കമുള്ളവരാണ് പ്രതിപ്പട്ടികയില്‍. സിനിമ നിര്‍മാതാവായ കൊല്ലം സ്വദേശി അജാസ് ഇബ്രാഹിം കാസര്‍കോട് സ്വദേശി മോനായി (നിസാം) എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. നിസാമിന് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യ പ്രതിയാക്കി നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ത്തത്. 

ബ്യൂട്ടി പാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം നേടാനുള്ള ഗൂഢാലോചന നടത്തിയതും നടിയുടെ വിവരങ്ങള്‍ രവി പൂജാരിക്ക് കൈമാറിയതും അജാസാണെന്നാണ് കണ്ടെത്തല്‍. ഇയാള്‍ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിന് സമീപമുള്ള ഫഌറ്റിലാണ് താമസിച്ചിരുന്നത്.പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിലെ ചിലരുടെ ഫോണ്‍ വിളികള്‍ ചോര്‍ത്തിയപ്പോഴാണ് വെടിവപ്പിനു പദ്ധതിയിട്ടത് അജാസാണെന്ന് വ്യക്തമായത്. വെടിവെക്കാനുള്ള തോക്കും തിരയും മോനായി സംഘടിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. അന്വേഷണം തങ്ങളിലേക്ക് എത്തിയെന്ന് അറിഞ്ഞതോടെ ഇരുവരും ദുബായിലേക്ക് കടക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഗൂഢാലോചന എന്ന മലയാളം സിനിമയുടെ നിര്‍മാതാവായാണ് അജാസ് 2017ല്‍ കൊച്ചിയിലെത്തിയത്. ഇയാള്‍ തന്നെയാണ് ലീന മരിയക്കെതിരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം കൈമാറിയതും. ഇത് നടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com