കടംവാങ്ങിയും പട്ടിണികിടന്നും ഷൂട്ട് ചെയ്തതാണ്...; വീഡിയോകള്‍ സൂക്ഷിച്ച കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു: വന്‍ തുക നല്‍കണമെന്ന് ആവശ്യം, ജീവിതം വഴിമുട്ടി സംവിധായകന്‍, സഹായിക്കാന്‍ അഭ്യര്‍ത്ഥന (വീഡിയോ)

താനും കൂട്ടരും ഷൂട്ട് ചെയ്ത വെബ് സീരീസുകളുടെയും പരസ്യങ്ങളുടെയും വിഷ്വലുകള്‍ ഹാക്കര്‍മാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ സൂരജ്.
iMgrtghs
iMgrtghs

മ്മുടെ പേഴ്‌സണല്‍ ക്യമ്പൂട്ടറുകളും സ്മാര്‍ട് ഫോണുകളും എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്ക ദിനംപ്രതി വര്‍ധിച്ചുവരുന്നതാണ്. ഈ ആശങ്കയ്ക്ക് ആക്കം കൂട്ടി സൈബര്‍ ആക്രമണത്തിലൂടെ ചതിക്കപ്പെട്ട അവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് യുവ സംവിധായകനായ എസ് ആര്‍ സൂരജ്. താനും കൂട്ടരും ഷൂട്ട് ചെയ്ത വെബ് സീരീസുകളുടെയും പരസ്യങ്ങളുടെയും വിഷ്വലുകള്‍ ഹാക്കര്‍മാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ സൂരജ്.

തങ്ങളുടെ വിഷ്വലുകള്‍ കോപ്പി ചെയ്തിരുന്ന കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് 950 ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് സൂരജ് പറയുന്നത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സൂരജ് അവസ്ഥ വിശദീകരിച്ചിരിക്കുന്നത്. നാല് വര്‍ക്കുകളുടെ വിഷ്വലുകള്‍ ഇവര്‍ തടഞ്ഞുവച്ചിരിക്കുകയാണ് എന്ന് സൂരജ് പറയുന്നു. സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിവച്ച വിഷ്വലുകള്‍ ഇനി വീണ്ടും ചിത്രീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

ഹാക്ക് ചെയ്ത ഫോള്‍ഡറുകള്‍ ഓപ്പണ്‍ ചെയ്യണമെങ്കില്‍ 950 ഡോളറുകള്‍ നല്‍കണമെന്ന മെസ്സേജും നല്‍കിയിട്ടുണ്ട്. 74 മണിക്കൂറിനുള്ളില്‍ പണം കൊടുക്കുകയാണെങ്കില്‍ 490ഡോളര്‍ നല്‍കിയാല്‍ മതിയെന്നും ഇവര്‍ ഓഫര്‍ നല്‍കിയിട്ടുണ്ട്. നിരവധി സൈബര്‍ വിദഗ്ധരെ സീപിച്ചെങ്കിലും ആര്‍ക്കും ഫോള്‍ഡറുകള്‍ വീണ്ടെടുക്കാന്‍ സാധിക്കുന്നില്ലെന്ന് സൂരജ് പറയുന്നു.

പട്ടിണി കിടന്നും കടംവാങ്ങിയും ഷൂട്ട് ചെയ്ത് ദൃശ്യങ്ങളാണെന്നും ജീവിതം കൈവിട്ട അവസ്ഥയിലാണെന്നും സൂരജ് പറയുന്നു. ബിറ്റ് കോയിനാക്കി പണം നല്‍കാനാണ് ആവശ്യം. സഹായിക്കാന്‍ പറ്റുന്നവര്‍ സഹായിക്കണമെന്നാണ് സൂരജ് ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com