ശാലിനിക്ക് അപ്രതീക്ഷിത പിറന്നാൾ സമ്മാനം നൽകി അജിത്ത്; വിസ്മയിപ്പിച്ച് വീണ്ടും തല

തലയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന അദ്ദേഹം ഭാര്യ ശാലിനിയ്ക്ക് നൽകിയ അപ്രതീക്ഷിത സമ്മാനം ശ്രദ്ധേയമായി
ശാലിനിക്ക് അപ്രതീക്ഷിത പിറന്നാൾ സമ്മാനം നൽകി അജിത്ത്; വിസ്മയിപ്പിച്ച് വീണ്ടും തല

രാധകരെ എല്ലാ സമയത്തും വിസ്മയിപ്പിക്കുന്ന താരമാണ് അജിത്ത്. തലയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന അദ്ദേഹം ഭാര്യ ശാലിനിയ്ക്ക് നൽകിയ അപ്രതീക്ഷിത സമ്മാനം ശ്രദ്ധേയമായി. ഇതും ആരാധകർ ഇരു കൈയും നീട്ടി ഏറ്റെടുത്തു.  

ശാലിനിയുടെ 40ാം പിറന്നാളായിരുന്നു നവംബര്‍ 20ന്. പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ ലീലാ പാലസിൽ ശാലിനിക്കായി അജിത്ത് ഒരു പ്രത്യേക വിരുന്നൊരുക്കി. ശാലിനിയുടെ കോളജിലെ സുഹൃത്തുക്കളെ അജിത്ത് അതിഥിയായി ക്ഷണിച്ചിരുന്നു. എന്നാൽ ഇക്കാര്യം ശാലിനിയോട് പറഞ്ഞിരുന്നില്ല.

കുടുംബത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെന്ന് സൂചിപ്പിച്ചാണ് അജിത്ത് ശാലിനിയുമായി എത്തിയത്. എന്നാൽ ആഘോഷങ്ങള്‍ക്കായി ഹോട്ടലിലെ ഒരു ഹാള്‍ തന്നെ പൂര്‍ണമായും അദ്ദേഹം ബുക്ക് ചെയ്തിരുന്നു. അജിത്തൊരുക്കിയ പിറന്നാൾ സമ്മാനത്തിന്റെ അമ്പരപ്പിലാണ് ശാലിനി.

2000ലാണ് അജിത്തും ശാലിനിയും പ്രണയിച്ച് വിവാഹം കഴിച്ചത്. താര കുടുംബത്തിന്റെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഈ സമ്മാനവും വലിയ ചർച്ചയായി മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com