സുഹൃത്തുക്കളെ മാത്രം കാണിച്ച് നയന്‍താരയുടെ മാജിക്ക്; വീഡിയോ വൈറല്‍

താങ്ക്‌സ്ഗിവിംഗ് ഡേ'യില്‍ കൂട്ടുകാരന്‍ വിഘ്‌നേഷ് ശിവനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചിരിയും തമാശകളുമൊക്കെയായി ആഘോഷിക്കുന്ന നടി നയന്‍താരയുടെ വീഡിയോ ശ്രദ്ധ നേടുന്നു
സുഹൃത്തുക്കളെ മാത്രം കാണിച്ച് നയന്‍താരയുടെ മാജിക്ക്; വീഡിയോ വൈറല്‍

താങ്ക്‌സ്ഗിവിംഗ് ഡേ'യില്‍ കൂട്ടുകാരന്‍ വിഘ്‌നേഷ് ശിവനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചിരിയും തമാശകളുമൊക്കെയായി ആഘോഷിക്കുന്ന നടി നയന്‍താരയുടെ വീഡിയോ ശ്രദ്ധ നേടുന്നു. അമേരിക്കയിലായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷിന്റെയും 'താങ്ക്‌സ്ഗിവിംഗ് ഡേ' ആഘോഷം. മജീഷ്യനെ പോലെ ആക്ഷനുകളും കുസൃതിയുമായി കൂട്ടുകാര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയാണ് നയന്‍താര. അതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

നയന്‍താരയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയില്‍ എത്തിയതായിരുന്നു നയന്‍താരയും വിഘ്‌നേഷും. നവംബര്‍ 18നായിരുന്നു തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ 35ാം ജന്മദിനം. പിറന്നാള്‍ ദിനത്തില്‍  ആശംസകള്‍ നേര്‍ന്ന് വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളും ഏറെ ഹൃദ്യമായിരുന്നു.

'എന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍. എപ്പോഴും എന്നതു പോലെ സത്യസന്ധയും ധീരയും ശക്തയും അഭിലാഷമുള്ളവളും അച്ചടക്കമുള്ളവളും ആത്മാര്‍ത്ഥതയുള്ളവളും കഠിനാധ്വാനിയും ദൈവഭക്തയുമായിരിക്കുക. ജീവിതത്തിലും തൊഴിലിലും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ നിനക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങള്‍ നിനക്കൊപ്പം പങ്കുവയ്ക്കാന്‍ സാധിക്കുന്നതില്‍ ആവേശവും സന്തോഷവും അഭിമാനവുമുണ്ട്. എപ്പോഴും നീയെന്നെ വിസ്മയിപ്പിക്കുന്നു,'-വിഘ്‌നേഷ് ശിവന്‍ കുറിച്ചതിങ്ങനെ.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയന്‍താര. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com